Quantcast

മോദി ഭരണത്തിന് അന്ത്യം കുറിക്കുന്ന ജനാധിപത്യ മുന്നേറ്റം സംഭവിക്കും: റസാഖ്‌ പാലേരി

മോദി ഭരണത്തിന് അന്ത്യം കുറിക്കുന്ന ജനാധിപത്യ മുന്നേറ്റം സംഭവിക്കും: റസാഖ്‌ പാലേരി

MediaOne Logo

Web Desk

  • Published:

    15 April 2024 1:32 PM GMT

Razaq paleri against Modi government
X

തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ തകർത്ത ബി.ജെ.പി ഇനിയൊരിക്കൽകൂടി അധികാരത്തിൽ വരുന്നതിനെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്നും മോദി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി ആറ്റിങ്ങൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ ആങ്കോട് ജങ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുക്കുകയായിരുന്നു അദ്ദേഹം.

സുപ്രിംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുമുൾപ്പെടെയുള്ള സകല ഭരണഘടനാ സ്ഥാപനങ്ങളെയും ഇ.ഡി ഉൾപ്പടെയുള്ള സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്തും വംശീയ വിദ്വേഷം ഇളക്കിവിട്ടും രാജ്യത്ത് അരാജകാത്വം സൃഷ്ടിച്ചു അധികാരം നിലനിർത്താനുള്ള ദുഷിച്ച നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ട ഉത്തരവാദിത്തം മുഴുവൻ ജനാധിപത്യ വിശ്വാസികളുടെതുമാണ്. മോദി ഗവണ്മെന്റിന്റെ പൊയ്മുഖമാണ് ഇലക്ട്രൽ ബോണ്ട്‌ അഴിമതിയിലൂടെ വെളിവാക്കപ്പെട്ടത്. രണ്ട് കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാൻ പോലും കഴിയാതെ പോയ സർക്കാർ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകുന്ന വിധത്തിൽ ദുഷിച്ച കോർപ്പറേറ്റ് ചങ്ങാത്തത്തിന്റെ നേർപതിപ്പായിത്തീർന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ കല്ലറ, ജില്ലാ ട്രഷറർ എം.കെ ഷാജഹാൻ, ജില്ലാ സെക്രട്ടറി ഷാഹിദ ഹാറൂൺ എന്നിവർ സംസാരിച്ചു.

TAGS :

Next Story