'ശശി തരൂരിന്റെ പരാമർശം അമേരിക്കൻ - ഇസ്രായേൽ - സംഘ്പരിവാർ ആഖ്യാനങ്ങൾക്ക് കുട പിടിക്കുന്നത്'; വിമർശിച്ച് വെൽഫയർ പാർട്ടി
താൻ ഫലസ്തീൻ ജനതക്കൊപ്പമാണെന്ന് പറയുമ്പോഴും അവരുടെ പ്രതിരോധങ്ങളെ ഭീകരവത്കരിക്കുന്നതിലെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മനസ്സിലാകില്ലെന്ന് കരുതരുതെന്നു റസാഖ് പാലേരി
റസാഖ് പാലേരി
കോഴിക്കോട്ട് മുസ്‌ലിം ലീഗ് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ശശി തരൂർ നടത്തിയ വിവാദ പരാമർശത്തെ വിമർശിച്ച് വെൽഫയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി. ഫലസ്തീൻ വിമോചനപ്പോരാട്ടങ്ങളെ കുറിച്ചുള്ള ശശി തരൂറിന്റെ പരാമർശം അമേരിക്കൻ - ഇസ്രായേൽ - സംഘ്പരിവാർ ആഖ്യാനങ്ങൾക്ക് കുട പിടിക്കുന്ന രീതിയിലുള്ളതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ വിമർശിച്ചു. താൻ ഫലസ്തീൻ ജനതക്കൊപ്പമാണെന്ന് പറയുമ്പോഴും അവരുടെ പ്രതിരോധങ്ങളെ ഭീകരവത്കരിക്കുന്നതിലെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മനസ്സിലാകില്ലെന്ന് കരുതരുതെന്നും ഫലസ്തീൻ ചെറുത്തുനിൽപ്പുകൾക്ക് അനുകൂലവും ഇസ്രായേൽ വിരുദ്ധവുമായ പൊതുവികാരം ലോകമാകെ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ പ്രതിരോധങ്ങൾക്കൊപ്പം നിരുപാധികം നില കൊള്ളുകയും ഇസ്രായേലിനെ എല്ലാ അർത്ഥത്തിലും തള്ളിപ്പറയുകയും ചെയ്യേണ്ട ഘട്ടത്തിൽ സമീകരണ യുക്തികൾ കൊണ്ട് സർക്കസ് കളിക്കുന്നത് അപഹാസ്യമാണെന്നും അധിനിവേശത്തിനും അപ്പാർത്തീഡിനും എതിരായ പോരാട്ടങ്ങളെ ഭീകരതയായി ചിത്രീകരിക്കുന്നത് അദ്ദേഹം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു.
Welfare Party State President Razaq Paleri criticized Shashi Tharoor's controversial remarks at the Palestine Solidarity Program organized by Kozhikode Muslim League.
Adjust Story Font
16