പാലക്കാട് ബി.ജെ.പിയിൽ വിമത കൺവെൻഷൻ: ശോഭാസുരേന്ദ്രൻ പങ്കെടുത്തു
ഔദ്യോഗിക നേതൃത്വത്തിന്റെ വിലക്ക് മറികടന്നാണ് വിമത കൺവെൻഷനിൽ പ്രവർത്തകർ ഒഴുകി എത്തിയത്
പാലക്കാട്: ബി.ജെ.പിയില്‍ വിമത കണ്‍വെന്‍ഷന്‍. ബി.ജെ.പി നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് നിരവധി പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. നേരത്തെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയവരടക്കമാണ് പത്മദുര്‍ഗം സേവാസമിതിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ബി.ജെ.പി ദേശിയ നിര്‍വാഹകസമിതി അംഗം ശോഭ ശുരേന്ദ്രന്‍, എന്‍ ശിവരാജന്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
ബി.ജെ.പി നേതൃത്വവുമായുളള അഭിപ്രായവ്യത്യസം പരസ്യമാക്കിയാണ് ചിറ്റൂരില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ബി.ജെ.പി പ്രവർത്തകർ ഇതരരാഷ്ട്രീയ ചേരികളിലേക്ക് കൂട്ടത്തോടെ പോകുന്നത് തടയുകയാണ് കണ്‍വെന്‍ഷനിലൂടെ ലക്ഷ്യമിടുന്നതെന്നും പത്മദുര്‍ഗം സേവാസമിതി ഭാരവാഹികള്‍ പറയുന്നു.
ബിജെപി ദേശിയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍, ബി.ജെ.പി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ അടക്കമുളള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ ബി.ജെ.പി നേതൃത്വവുമായുളള അഭിപ്രായഭിന്നതയല്ല സേവാസമിതി കണ്‍വെന്‍ഷന് രൂപീകരിക്കാൻ കാരണമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു
ഔദ്യോഗിക നേതൃത്വത്തിന്റെ വിലക്ക് മറികടന്നാണ് വിമത കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകരെത്തിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളടക്കം വിമത കൺവെൻഷനിൽ പങ്കെടുത്തത് ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
Summary-Rebel convention in BJP in Palakkad
Adjust Story Font
16