വിമതശല്യം യുഡിഎഫിന് തിരിച്ചടിയാവില്ല; പി. കെ കുഞ്ഞാലിക്കുട്ടി
പി. വി അൻവർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
മലപ്പുറം: വിമതശല്യം യുഡിഎഫിന് തിരിച്ചടിയാവില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. പി. വി അൻവർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാധ്യമങ്ങൾ അൻവറിന് അമിത പ്രാധാന്യം നൽകുകയാണെന്നും കെട്ടി വയ്ക്കാൻ കാശ് ഉള്ള ആർക്കും മത്സരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആഭ്യന്തര പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും യുഡിഎഫിന് അനുകൂലമായ വലിയ തരംഗത്തിന്റെ സമയമാണിതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16