Quantcast

'പാർട്ടിയിൽ സജീവമാകുന്നില്ല'; കെ.സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കം

സമീപകാലത്ത് ആർ.എസ്.എസുമായി ബന്ധപ്പെട്ട് സുധാകരന്റെ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു.

MediaOne Logo

Web Desk

  • Published:

    21 Dec 2022 2:22 AM GMT

പാർട്ടിയിൽ സജീവമാകുന്നില്ല; കെ.സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കം
X

ന്യൂഡൽഹി: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കോൺഗ്രസിൽ പടയൊരുക്കം. സുധാകരനെതിരെ അതൃപ്തിയുമായി കേരളത്തിൽനിന്നുള്ള എം.പിമാരാണ് രംഗത്തെത്തിയത്. പാർട്ടി പ്രവർത്തനത്തിൽ സജീവമാകുന്നില്ല, പ്രസ്താവനകൾ പലതും വിവാദമാകുന്നു തുടങ്ങിയവയാണ് വിമർശനം. സുധാകരനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകാനുള്ള നീക്കത്തിലാണ് എം.പിമാർ. നേരത്തെ തന്നെ എം.പിമാർ പലരും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് വ്യക്തിപരമായി പരാതി അറിയിച്ചിരുന്നു.

സമീപകാലത്ത് ആർ.എസ്.എസുമായി ബന്ധപ്പെട്ട് സുധാകരന്റെ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. മുസ്‌ലിം ലീഗ് പരസ്യമായി തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇത്തരം പ്രസ്താവനകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നാണ് എം.പിമാർ ഉന്നയിക്കുന്ന വിമർശനം.

അതേസമയം സുധാകരൻ തുടരട്ടെ എന്ന നിലപാടാണ് എ.കെ ആന്റണി അടക്കമുള്ള നേതാക്കൾക്കുള്ളത്. നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റിയാൽ അത് വലിയ തിരിച്ചടിയാകുമെന്നാണ് ദേശീയ നേതൃത്വവും വിലയിരുത്തുന്നത്.

TAGS :

Next Story