Quantcast

ഡൽഹിയിൽ കേരളാ പ്രതിനിധി കെ.വി തോമസിന്‍റെ യാത്രാ ബത്ത ഉയർത്താൻ ശിപാർശ

പ്രതിവർഷ തുക 11.31 ലക്ഷമാക്കാനാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശിപാർശ നൽകിയത്

MediaOne Logo

Web Desk

  • Published:

    20 Feb 2025 4:53 AM

ഡൽഹിയിൽ കേരളാ പ്രതിനിധി കെ.വി തോമസിന്‍റെ യാത്രാ ബത്ത ഉയർത്താൻ ശിപാർശ
X

തിരുവനന്തപുരം: ഡൽഹിയിൽ കേരളാ പ്രതിനിധി കെ.വി തോമസിന്‍റെ യാത്രാ ബത്ത ഉയർത്താൻ ശിപാർശ. പ്രതിവർഷ തുക 11.31 ലക്ഷമാക്കാനാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശിപാർശ നൽകിയത്.

ഇന്നലെ നടന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് കെ.വി. തോമസിൻ്റെ യാത്രാ ബത്ത കൂട്ടണമെന്ന ആവശ്യം ഉയർന്നത്. പ്രതിവർഷം അഞ്ച് ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന് അനുവദിച്ചിരുന്നത്. എന്നാൽ 6.31 ലക്ഷം രൂപയാണ് നിലവിൽ ചെലവാകുന്നത്. അതുകൊണ്ട് യാത്രാ ബത്ത കൂട്ടണം എന്നാണ് ഇന്നലെ ഉയർന്നുവന്ന ആവശ്യം.


TAGS :

Next Story