Quantcast

സംസ്ഥാനത്ത് വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടിയോളം വർധിപ്പിച്ചേക്കും

ഇതരസംസ്ഥാനങ്ങളിൽ 17,000 പേർക്ക് ഒരു വിദേശമദ്യ വിൽപ്പനശാലയെന്ന നിലയുള്ളപ്പോൾ കേരളത്തിൽ ഒരുലക്ഷം പേർക്ക് ഒരു വിൽപ്പനശാലയാണുള്ളതെന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശ്രമം നടക്കുന്നത്‌

MediaOne Logo

Web Desk

  • Published:

    1 Aug 2021 8:20 AM GMT

സംസ്ഥാനത്ത് വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടിയോളം വർധിപ്പിച്ചേക്കും
X

സംസ്ഥാനത്തെ വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം വര്‍ധിപ്പിച്ചേക്കും. മദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടിയോളമാണ് വർധിപ്പിക്കാൻ തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച ശിപാർശ സംസ്ഥാന എക്സൈസ് കമ്മിഷണർ നികുതി വകുപ്പ് സെക്രട്ടറിക്ക് കൈമാറി. 'മാതൃഭൂമി'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതരസംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയിടങ്ങളിൽ 17,000 പേർക്ക് ഒരു വിദേശമദ്യ വിൽപ്പനശാലയെന്ന നിലയുള്ളപ്പോൾ കേരളത്തിൽ ഒരുലക്ഷം പേർക്ക് ഒരു വിൽപ്പനശാലയാണുള്ളതെന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശ്രമം നടക്കുന്നത്‌

മതിയായ സൗകര്യങ്ങളില്ലാത്ത നൂറോളം മദ്യവിൽപ്പനകേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കുവാനും സംസ്ഥാന എക്സൈസ് കമ്മിഷണർ നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശിപാർശയിൽ വ്യക്തമാക്കുന്നുണ്ട്. സ്ഥിരമായി തിരക്കേറിയ മദ്യവിൽപ്പനകേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടി പ്രവർത്തനസമയം മുഴുവൻ തുറക്കണം. പ്രവർത്തനസമയം മുഴുവൻ തുറക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. കേരളത്തില്‍ നിലവിൽ ബിവറേജസ് കോർപ്പറേഷന്‍റെ 270 മദ്യവിൽപ്പനശാലകളും കൺസ്യൂമർഫെഡിന്‍റെ 39 വിൽപ്പനശാലകളുമാണുള്ളത്.

വിൽപ്പനശാല കൂട്ടുകവഴി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയെന്ന് അർഥമില്ലെന്നും മറിച്ച് ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക-സാംസ്കാരിക രംഗത്ത് ഉപഭോക്താവിന്‍റെ അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ശിപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ പരാമർശം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഉപഭോക്താവിന്‍റെ അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് വിദേശമദ്യശാലകളുടെ എണ്ണംകൂട്ടാൻ നിർദേശിച്ചുകൊണ്ടുള്ള സംസ്ഥാന എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് അവസാനിക്കുന്നത്.


TAGS :

Next Story