നിയമനക്കോഴ വിവാദം: ഗൂഢാലോചന നടന്നതിൽ അന്വേഷണം വേണമെന്ന് എം.വി ഗോവിന്ദൻ
നിയമനക്കോഴ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ആരോപിച്ചിരുന്നു
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന നിയമനക്കോഴ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത സംഭവം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു. ഇതിന് പിന്നിൽ വ്യക്തികളും ചില മാധ്യമ സ്ഥാപനങ്ങളും ഉണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഗൂഢാലോചന നടന്നതിൽ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും ആവശ്യപ്പെട്ടു.
നിയമനത്തട്ടിപ്പ് ആരോപണം ഉന്നയിച്ച ഹരിദാസ് ഒളിവിൽ പോയതും അഖിൽ മാത്യുവിന് പണം നൽകിയെന്ന ആരോപണം തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് വാർത്തകൾക്കെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ വാർത്ത ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. രാഷ്ട്രീയ എതിരാളികളെ എങ്ങനെ തേജോവധം ചെയ്യാം എന്നാണ് ആലോചന. അത് പലയിടങ്ങളിൽനിന്ന് ആലോചിച്ച് തയ്യാറാക്കുകയാണ് ഇതുപോലെയുള്ള കെട്ടി ചമക്കലുകൾ ഇനിയും വരാനുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
അഖിൽ മാത്യുവിന് പങ്കില്ലെന്ന് തെളിഞ്ഞിട്ടും വാർത്തയിൽ തെറ്റ് പറ്റിയെന്ന് ആരെങ്കിലും പറഞ്ഞോയെന്നാണ് സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ ചോദ്യം. ഗൂഡാലോചന സിദ്ധാന്തം എം.വി ഗോവിന്ദനും ആവർത്തിക്കുന്നുണ്ട്. വാർത്തക്ക് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാൻ പൊലീസിന് സർക്കാർ തലത്തിൽ നിന്ന് നിർദ്ദേശം പോയിട്ടുള്ളതായിട്ടാണ് വിവരം.
Adjust Story Font
16