അസാനി തീവ്രത കുറഞ്ഞ ചുഴലിക്കാറ്റായി മാറി: ആന്ധ്രയില്‍ റെഡ് അലര്‍ട്ട്, കേരളത്തിൽ മഴ തുടരും
കേരളത്തിൽ 14വരെ വ്യാപകമായ മഴ തുടരും. ചൊവ്വാഴ്ച ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തിരുവനന്തപുരം: അസാനി തീവ്രചുഴലിക്കാറ്റായി മാറി. ഇന്ന് വൈകീട്ടോടെ ആന്ധ്രാ തീരമായ കാക്കിനാഡ തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം. പിന്നീട് ശക്തി കുറഞ്ഞ് വിശാഖപട്ടണതീരത്തിലൂടെ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങും. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നർസാപൂർ, കാക്കിനട, യാനം, വിശാഖപട്ടണം മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നായിരുന്നു പ്രവചനം. കേരളത്തിൽ 14വരെ വ്യാപകമായ മഴ തുടരും. കേരള, കർണാടക തീരങ്ങളിൽ 14വരെ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അന്തരീക്ഷം മേഘാവൃതമായി തുടരും.
Summary- Red Alert For Andhra As Cyclone Asani
Next Story
Adjust Story Font
16