വടകരയിൽ ചുവപ്പ് മഴ
കിണറുകളിലടക്കം ഈ വെള്ളം കലര്‍ന്നതിനാൽ നാട്ടുകാർ ആശങ്കയിലാണ്.
കോഴിക്കോട് വടകരയിൽ ചുവപ്പ് മഴ. ചോറോട് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് 200 മീറ്റർ പരിധിയിലാണ് ചുവപ്പ് മഴ പെയ്തത്. സൂക്ഷ്മ ജീവികളുടെ സാന്നിധ്യമാകാം ഇതിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
വടകരയിലെ തീരമേഖലയായ കുരിയാടിനു സമീപം ഇന്നലെ രാത്രിയാണ് ചുവപ്പ് മഴ പെയ്തത്. രണ്ടു മണിക്കൂറോളം നേരം ശക്തമായ മഴ തുടർന്നു. മഴ വെള്ളത്തിന് ചുവപ്പ് നിറം കണ്ടതോടെ പലരും കുപ്പിയിലും ബക്കറ്റിലുമൊക്കെ വെള്ളം ശേഖരിച്ചു.
പ്രദേശത്ത് മുമ്പും ഇതു പോലെ ചുവപ്പ് നിറത്തില്‍ മഴ പെയ്തിരുന്നു. കിണറുകളിലടക്കം ഈ വെള്ളം കലര്‍ന്നതിനാൽ നാട്ടുകാർ ആശങ്കയിലാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് സിഡബ്ല്യുആർഡിഎമ്മിലെ വിദഗ്ധര്‍ പറയുന്നത്. ഈ വെള്ളം പരിശോധനക്കായി ശേഖരിക്കുമെന്നും സിഡബ്ല്യുആർഡിഎം അറിയിച്ചു.
Next Story
Adjust Story Font
16