Quantcast

മുണ്ടക്കൈയിൽ പാടികളിലുള്ളവർ പുനരധിവാസത്തിന് പുറത്താകുമെന്ന് ആശങ്ക; വീട് നിർമാണത്തിന് കണക്കെടുക്കുന്നില്ലെന്ന് ആരോപണം

താമസം എസ്റ്റേറ്റ് ഉടമകൾ വാഗ്ദാനം ചെയ്തെന്ന് ജില്ലാ ഭരണകൂടം

MediaOne Logo

Web Desk

  • Published:

    18 Aug 2024 4:25 AM GMT

mundakkai landslide,wayanad landslide,ചൂരല്‍മല,മുണ്ടക്കൈ ഉരുള്‍പൊട്ടല്‍,വയനാട് ദുരന്തം, ചൂരല്‍മല പാടി
X

വയനാട്: മുണ്ടക്കൈയിൽ പാടികളിൽ കഴിഞ്ഞിരുന്നവർ പുനരധിവാസത്തിൽ പുറത്താകുമെന്ന് ആശങ്ക.വീടു നിർമാണത്തിന് പാടികളിൽ കഴിഞ്ഞിരുന്നവരുടെ കണക്കെടുക്കുന്നില്ലെന്നാണ് താമസക്കാരുടെ ആരോപണം. സർക്കാറിന് വാടകയും കോട്ടേജും തരാൻ കഴിയില്ല,വീട്ടിലെ സാധനങ്ങളോ മറ്റോ പോയാൽ അതിന് സാമ്പത്തിക സഹായം കിട്ടിയേക്കുമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥർ പറയുന്നതെന്ന് താമസക്കാര്‍ മീഡിയവണിനോട് പറഞ്ഞു.

പൊളിഞ്ഞുവീഴാറായ പാടികളിലേക്ക് എങ്ങനെ തിരിച്ചു പോകുമെന്നാണ് തൊഴിലാളികളുടെ ചോദ്യം. പുത്തുമലയില്‍ ഉരുള്‍പൊട്ടിയപ്പോഴും പാടികളിൽ കഴിഞ്ഞിരുന്നവർക്ക് വീട് ലഭിച്ചിരുന്നില്ല.ഇതും ഇവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.

അതേസമയം, എസ്റ്റേറ്റ് ഉടമകൾ താമസ സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം. എന്നാല്‍ 60 വർഷം പഴക്കമുള്ള പാടിയിലാണ് നിലവില് കഴിയുന്നതെന്ന് ചൂരൽമലയിലുള്ളവർ പറയുന്നു.എന്നാൽ എസ്റ്റേറ്റുകാർ താമസസൗകര്യം ഒരുക്കിയെന്ന് പറഞ്ഞ് കാണിച്ചുതന്നത് 70 വർഷം പഴക്കമുള്ളതാണ്. എന്ത് ധൈര്യത്തിലാണ് അവിടെപ്പോയി താമസിക്കുകയെന്നും നാട്ടുകാർ ചോദിക്കുന്നു. ക്യാമ്പിൽ നിന്ന് രണ്ടുദിവസത്തിനകം ഒഴിയാൻ പറഞ്ഞിട്ടുണ്ട്..അവിടെനിന്ന് ഇറങ്ങിയാൽ നടുറോഡിൽ കിടക്കേണ്ടിവരുമെന്നും പാടിയിലെ താമസക്കാർ പറയുന്നു.


TAGS :

Next Story