Quantcast

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

12 മണിക്ക് ഡൽഹി രാം ലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങുകൾ

MediaOne Logo

Web Desk

  • Updated:

    20 Feb 2025 3:31 AM

Published:

20 Feb 2025 12:50 AM

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
X

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 12 മണിക്ക് ഡൽഹി രാം ലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ബിജെപി രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. രേഖ ഗുപ്തക്ക് ഒപ്പം ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.പര്‍വ്വേശ് വര്‍മ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയ ദേശീയ നേതാക്കളുടെ വലിയ നിര തന്ന ചടങ്ങിൽ പങ്കെടുക്കും. ബിജെപി മുഖ്യമന്ത്രിമാർ, വ്യവസായ പ്രമുഖകർ, സിനിമാ താരങ്ങൾ‍, എൻഡിഎ സഖ്യകക്ഷി നേതാക്കൾ തുടങ്ങിയവരും ചടങ്ങിന് എത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരുടെയും സാന്നിധ്യം ചടങ്ങില്‍ ഉറപ്പാക്കുമെന്ന് ഡല്‍ഹി ബിജെപി നേതൃത്വം വ്യക്തമാക്കി.

TAGS :

Next Story