Quantcast

'പൊലീസ് അപമര്യാദയായി പെരുമാറി'; കാപ്പ കേസ് പ്രതിയുടെ ബന്ധുക്കളും പൊലീസും തമ്മിൽ വാക്കേറ്റം

സ്ത്രീകളോടടക്കം പൊലീസ് മോശമായി പെരുമാറിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Jun 2024 7:46 AM GMT

Relatives of kappa case accused clash with police kottayam
X

കോട്ടയം: ഈരാറ്റുപേട്ടയിൽ കാപ്പ കേസ് പ്രതിയെ തേടിയെത്തിയ പൊലീസും പ്രതിയുടെ ബന്ധുക്കളും തമ്മിൽ വാക്കേറ്റം. ക്രിമിനൽ കേസ് പ്രതിയായ അഫ്‌സലിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയാണ് വാക്കേറ്റത്തിനിടയാക്കിയത്. പൊലീസ് അപമര്യാദയായി പെരുമാറിയെന്നാണ് അഫ്‌സലിന്റെ ബന്ധുക്കളുടെ ആരോപണം.

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. മഫ്തിയിലാണ് പൊലീസ് അഫ്‌സലിന്റെ വീട്ടിലെത്തിയത്. ഈ സമയം അഫ്‌സലിന്റെ ബന്ധുക്കൾ പൊലീസിനെ തടയുകയും തുടർന്ന് വാക്കേറ്റമുണ്ടാവുകയുമായിരുന്നു. സ്ത്രീകളോടടക്കം പൊലീസ് മോശമായി പെരുമാറിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

എന്നാൽ ബന്ധുക്കൾ തടഞ്ഞപ്പോൾ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ പ്രതികരണം. ഏറെ നേരത്തെ സംഘർഷത്തിന് ശേഷം ഈരാറ്റുപേട്ട എസ്എച്ച്ഒ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

രണ്ട് തവണ കാപ്പ കേസിൽ ശിക്ഷയനുഭവിച്ചയാളാണ് അഫ്‌സൽ. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. അഫ്‌സൽ വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഫ്തിയിൽ പൊലീസ് വീട്ടിലെത്തിയത്.

TAGS :

Next Story