എഡിഎം നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്
ജില്ല വിട്ടുപോകുന്നതിനതിനടക്കം ദിവ്യയ്ക്ക് ഇളവ് അനുവദിച്ച് തലശേരി സെഷൻസ് കോടതി
തലശേരി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ച് കോടതി. ദിവ്യക്ക് ജില്ല വിട്ടുപോകുന്നതിന് തടസമില്ല. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നതിനും ദിവ്യയ്ക്ക് ഇളവ് നൽകി. ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കുന്നതിനും തടസമില്ല.
തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചത്.
ഇതിനിടെ എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ സിബിഐ അന്വേഷണ ആവശ്യം പി.പി ദിവ്യയ്ക്ക് അനുകൂലമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കൊന്ന് കെട്ടിത്തൂക്കി എന്ന ആരോപണം ദിവ്യയ്‌ക്കെതിരെയല്ല. അങ്ങനെയെങ്കിൽ ദിവ്യയ്‌ക്കെതിരായ ആരോപണം നിലനിൽക്കില്ലല്ലോ എന്നും ജയരാജൻ കൂട്ടിച്ചേർത്തു.
എഡിഎം നവീൻ ബാബുവിന്റെ മരത്തെത്തുടർന്നുണ്ടായ കേസിൽ നവംബർ എട്ടിനാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.
നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്റെ നിരപരാധിത്വം തെളിയണമെന്നും കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും പറഞ്ഞു.മാധ്യമപ്രവർത്തകരും നാട്ടുകാരും രണ്ട് പതിറ്റാണ്ടായി തന്നെ കാണുന്നുണ്ട്. എല്ലാവരുമായും സഹകരിച്ച പോകുന്ന ഒരാളാണ് താൻ. ഏത് ഉദ്യോഗസ്ഥരോടും സദുദ്ദേശ്യത്തോടെ മാത്രമേ താൻ സംസാരിക്കാറുള്ളു.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. പതിനൊന്ന് ദിവസത്തെ ജയിൽവാസത്തിനൊടുവിലാണ് ദിവ്യക്ക് ജാമ്യം ലഭിച്ചത്.
വാർത്ത കാണാം-
Adjust Story Font
16