ജപ്‌തിയെ തുടർന്ന് പ്രതിസന്ധിയിലായ കുടുംബത്തിന് ആശ്വാസം; ഇടപെട്ട് ലീഗൽ സർവീസ്
റാഫിയുടെയും കണ്ണിന് പൂർണ്ണമായും കാഴ്ച ശക്തി നഷ്ടപ്പെട്ട അമ്മയുടെയും ദുരിത ജീവിതം ഇന്ന് രാവിലെയാണ് മീഡിയവൺ പുറത്തുകൊണ്ടുവന്നത്.
കൊച്ചി: എറണാകുളം പറവൂരിൽ വീട് ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് കണ്ണുകാണാത്ത യുവാവും കുടുംബവും പ്രതിസന്ധിയിലായതിൽ ഇടപെട്ട് ജില്ലാ ലീഗൽ സർവീസ്. പറവൂർ സ്വദേശി റാഫിയുടെ പ്രായമായ അമ്മയെ തേവരയിലെ അഗതിമന്ദിരത്തിലേക്ക് മാറ്റാൻ ജില്ലാ സബ് ജഡ്ജ് രഞ്ജിത്ത് കൃഷ്ണ നിർദേശം നൽകി. ഇവരുടെ ദുരിത ജീവിതം മീഡിയ വൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ജില്ലാ ലീഗൽ സർവീസ് അതോററ്റിയുടെ ഇടപെടൽ.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിഷയത്തിൽ ഇടപെട്ടിരുന്നു. റാഫിയുടെയും കണ്ണിന് പൂർണ്ണമായും കാഴ്ച ശക്തി നഷ്ടപ്പെട്ട അമ്മയുടെയും ദുരിത ജീവിതം ഇന്ന് രാവിലെയാണ് മീഡിയവൺ പുറത്തുകൊണ്ടുവന്നത്.
റാഫിയുടെ പിതാവ് വറീദ് ബാങ്കിൽ നിന്നും എടുത്ത ലോൺ തുക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തതോടെ കഴിഞ്ഞ ആറ് ദിവസമായി വീടിന് പുറത്ത് കഴിയുകയാണ് ഇരുവരും. 2010ലെടുത്ത നാല് ലക്ഷം രൂപ പലിശയടക്കം 24 ലക്ഷം രൂപയിൽ എത്തി. മൂന്നുവർഷം മുമ്പ് പിതാവ് വറീത് മരിച്ചു. പീനട് വീട് ജപ്തി ചെയ്യാനുള്ള കോടതിവിധി വന്നത്.
റാഫിയെയും അമ്മയെയും സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ലോൺ അടയ്ക്കാൻ സഹായം നൽകുന്നതിന് നിയമപരമായ തടസമുണ്ടെന്ന് പഞ്ചായത്ത് മെമ്പർ പറഞ്ഞിരുന്നു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസ് റിക്കവറി ഓഫീസറുമായി ബന്ധപ്പെട്ടു. റീജിയണൽ മാനേജറുമായി സംസാരിച്ച ശേഷം ലോൺ തുകയിൽ ഇളവ് നൽകാൻ ആകുമോ എന്നറിയിക്കാം എന്നായിരുന്നു ബാങ്കിന് നിലപാട്.
Adjust Story Font
16