Quantcast

നവോത്ഥാന മൂല്യ സംരക്ഷണ സമിതി പിരിച്ചു വിടണം - മെക്ക

സംഘ്പരിവാർ, കാസ, വെള്ളാപ്പള്ളി കൂട്ടു കെട്ടിൽ കേരളത്തിൽ വർഗീയ കലാപങ്ങൾക്കും സാമുദായിക സംഘർഷങ്ങൾക്കും തിരികൊളുത്താനു​ള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    24 Jun 2024 9:20 AM GMT

meca,മെക്ക സംഘടന
X

കൊച്ചി: കേരളത്തി​ന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള സംഘ്പരിവാർ - കാസ വെള്ളാപ്പള്ളി കൂട്ടു കെട്ടിന് കടിഞ്ഞാണിടാൻ അടിയന്തിരമായി സർക്കാർ സ്പോൺസേർഡ് നവോത്ഥാന മൂല്യ സംരക്ഷണ സമിതി പിരിച്ചു വിടണമെന്ന് മെക്ക സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു. കേരളത്തിൽ വർഗീയ കലാപങ്ങൾക്കും സാമുദായിക സംഘർഷങ്ങൾക്കും തിരികൊളുത്താനു​ള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്.

ഒരു കോടിയോളം വരുന്ന കേരള മുസ്‌ലിം സമൂഹത്തെയും നേതാക്കളെയും പണ്ഡിതന്മാരെയും ചെറുതും വലുതുമായ മുഴുവൻ സംഘടനകളേയും അടച്ചാക്ഷേപിക്കുകയാണ്. ഇല്ലാത്ത പ്രീണനം എന്ന ഗീബൽസിയൻ നുണ പ്രചരണത്തിലൂടെ പീഢിപ്പിക്കുന്ന പ്രവർത്തനം വെള്ളാപ്പള്ളി അവസാനിപ്പിക്കണം.പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കുന്നതിന് ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ക്രിയാത്മക ഇടപെടൽ നടത്തി പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും സംഘടന ​പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അനർഹമായോ അന്യായമായോ കേരള മുസ്‌ലിംകൾ കൈവശം വച്ചിട്ടുള്ള എന്തും തിരിച്ചെടുത്ത് അവ ലഭിക്കാത്ത വിഭാഗങ്ങൾക്ക് നൽകാൻ സർക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാവണം. അപ്രകാരം ഇതര വിഭാഗങ്ങൾ അർഹതക്കും അവകാശങ്ങൾക്കും പുറമെ അധികമായി കയ്യടക്കി വച്ചിട്ടുള്ള സകല വിധ വിഭവങ്ങളും സ്ഥാപനങ്ങളും അധികാര പങ്കാളിത്തവും ആനുപാതികമായി എല്ലാ വിഭാഗങ്ങൾക്കും ഉറപ്പു വരുത്തുവാനും സർക്കാരും മുന്നണികളും തയ്യാറാവണമെന്നും മെക്ക സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. ഡോ. പി. നസീർ അദ്ധ്യക്ഷത വഹിച്ചു.എൻ.കെ അലി, എം. അഖ് നിസ്, എം.എ ലത്തീഫ്, ടി. എസ്. അസീസ്, എ.എസ്. എ റസാഖ്, ജുനൈദ് കടയ്ക്കൽ, വി.കെ. അലി, എ. മഹ് മൂദ്, അബ്ദുൽ സലാം ക്ലാപ്പന, പി.എസ് അഷറഫ്,മൻസൂർ നെല്ലിക്കൽ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

TAGS :

Next Story