വേനൽച്ചൂട് കനക്കുന്നു: സംസ്ഥാനത്ത് ജോലി സമയം പുന:ക്രമീകരിച്ചു
ഏപ്രിൽ 30 വരെയാണ് ജോലി സമയം തൊഴിൽ വകുപ്പ് പുനഃക്രമീകരിച്ചത്
തിരുവനന്തപുരം: വേനൽച്ചൂട് കനത്തതോടെ സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഏപ്രിൽ 30 വരെയാണ് തൊഴിൽ വകുപ്പ് പുനക്രമീകരിച്ചത്. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനം.
രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.എന്നാൽ പകൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേള നൽകണം.
ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലും ക്രമീകരണം നൽകണമെന്ന് ലേബർ കമീഷണർ ഡോ കെ വാസുകി അറിയിച്ചു.
Next Story
Adjust Story Font
16