കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പരീക്ഷാ പേപ്പർ മൂല്യനിർണയത്തില്‍ പിഴവ് ആവർത്തിക്കുന്നു
78 മാർക്ക് നേടിയ വിദ്യാർഥിയുടെ മാർക്ക് ലിസ്റ്റിലുള്ളത് 18 മാർക്ക് മാത്രമാണ്. 2018 മുതല്‍ 2021 വരെയുള്ള പരിശോധനയിലാണ് പിഴവ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പരീക്ഷാ പേപ്പർ മൂല്യനിർണയത്തില്‍ പിഴവ് ആവർത്തിക്കുന്നതായി പരീക്ഷ സബ് കമ്മിറ്റിയുടെ റിപ്പോർട്ട്. ലഭിച്ച മാർക്കിനേക്കാള്‍ കുറഞ്ഞ മാർക്ക് , മാർക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തുന്ന സംഭവങ്ങള്‍ ആവർത്തിക്കുന്നു. 78 മാർക്ക് നേടിയ വിദ്യാർഥിയുടെ മാർക്ക് ലിസ്റ്റിലുള്ളത് 18 മാർക്ക് മാത്രമാണ്. 2018 മുതല്‍ 2021 വരെയുള്ള പരിശോധനയിലാണ് പിഴവ് ആവർത്തിക്കുന്നതായി കണ്ടെത്തിയത്. പരീക്ഷാ സബ്കമ്മറ്റിയുടെ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
Watch Video Report
Next Story
Adjust Story Font
16