Quantcast

'പിണറായിക്കുള്ള മറുപടി നാളെ': ആരോപണങ്ങളില്‍ കെ സുധാകരന്‍

പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്‍റെ പരാമർശത്തോടാണ് പിണറായി വിജയന്‍റെ പ്രതികരണം.

MediaOne Logo

ijas

  • Updated:

    2021-06-18 16:17:08.0

Published:

18 Jun 2021 1:59 PM GMT

പിണറായിക്കുള്ള മറുപടി നാളെ: ആരോപണങ്ങളില്‍ കെ സുധാകരന്‍
X

തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണങ്ങളില്‍ മറുപടി നാളെയെന്ന് കെ.പി..സി.സി പ്രസിഡണ്ട് കെ സുധാകരന്‍. തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധയിട്ടിരുന്നുവെന്നും സുധാകരന്‍റെ വിശ്വസ്ത സുഹൃത്താണ് തന്നോട് ഇത് പറഞ്ഞതെന്നുമാണ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്‍റെ പരാമർശത്തോടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

'സുധാകരന്‍റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. സുധാകരന്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുന്നുണ്ട്.'- പിണറായി പറഞ്ഞു.

അങ്ങനെ പല മോഹങ്ങളും സുധാകരന് ഉണ്ടായിട്ടുണ്ട്. തന്നെ ചവിട്ടി വീഴ്ത്തുന്നത് കെ.സുധാകരൻ സ്വപ്നം കണ്ടിട്ടുണ്ടാകും, അങ്ങനെ മോഹിച്ചിട്ടുണ്ടാകാം. എന്നാൽ അത് യഥാർഥത്തിൽ നടന്നിട്ടില്ല എന്നും പിണറായി വിജയൻ പറഞ്ഞു. ബ്രണ്ണൻ കോളജിൽ കെ.എസ്.യുവിന് മൃഗീയ ആധിപത്യം ഉള്ള കാലത്താണ് താൻ അവിടെ ഉണ്ടായിരുന്നത്. ഫ്രാൻസിസ് കത്തികൊണ്ട് നടക്കുന്നവനാണ് എന്ന് അതിൽ പറയുന്നു. ഈ ഫ്രാൻസിസ് എന്നുപറയുന്നയാൾ അവിടെ ഉണ്ടായിരുന്നതേയില്ല. എങ്ങനെയാണ് സുധാകരന് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നതെന്നും പിണറായി വിജയൻ ചോദിച്ചു. സുധാകരനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ഉന്നയിച്ച ആരോപണങ്ങള്‍ നിരവധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ രാമകൃഷ്ണന്‍ സുധാകരന്റെ യഥാര്‍ത്ഥ സ്വഭാവം കേരളത്തിന് മുന്നില്‍ തുറന്നു പറഞ്ഞതാണെന്ന് പറഞ്ഞ മുഖ്യന്ത്രി രാമകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞു.

കെ.സുധാകരന്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയക്കെതിരെ കെ. സുധാകരന്‍ ചെരുപ്പെറിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. 1967-69 കാലത്ത് സപ്തകക്ഷി മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച് കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനത്തിനാണ് കോളേജിലെത്തിയത്. സുധാകരന്‍റെ നേതൃത്വത്തില്‍ ചടങ്ങ് അലങ്കോലമാക്കി. സി.എച്ചിന് നേരെ ചെരുപ്പെറിഞ്ഞു. അന്ന് എ.കെ ബാലന്റെ നേതൃത്വത്തില്‍ കെ.എസ്.എഫ് പ്രവര്‍ത്തകരാണ് ചടങ്ങ് നടത്താന്‍ സൗകര്യം ചെയ്തത്. അന്ന് സുധാകരന്‍ അര്‍ദ്ധനഗ്നനായി ബ്രണന്‍ കോളേജിന് ചുറ്റും ഓടിയ ചരിത്രം അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന എ.കെ ബാലന്‍ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

തന്നെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്‍റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്വപ്‌നം മാത്രമാണെന്നും പിണറായി പറഞ്ഞു. സുധാകരന്‍ നടത്തിയ തട്ടിപ്പും കൊള്ളയും ഡി.സി.സി പ്രസിഡന്റായിരുന്ന രാമകൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാന്‍ സുധാകരന്‍ പദ്ധതിയിട്ടെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

TAGS :

Next Story