Quantcast

മാധ്യമവിലക്ക്; ഗവർണറുടെ വാർത്താസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോർട്ടർ ടിവി

മീഡിയവൺ, കൈരളി എന്നീ ചാനലുകളോട് സംസാരിക്കില്ലെന്നും ഇരു ചാനലിന്റെയും പ്രതിനിധികൾ ഇറങ്ങിപ്പോകണമെന്നും ഗവർണർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-11-07 04:22:46.0

Published:

7 Nov 2022 3:58 AM GMT

മാധ്യമവിലക്ക്; ഗവർണറുടെ വാർത്താസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോർട്ടർ ടിവി
X

കൊച്ചി: ഗവർണറുടെ വാർത്താസമ്മേളനം ബഹിഷ്‌കരിച്ച് റിപ്പോർട്ടർ ടിവി. മീഡിയവൺ, കൈരളി ചാനലുകളെ പുറത്താക്കിയതിനെ തുടർന്നാണ് ബഹിഷ്‌കരണം. മീഡിയവൺ, കൈരളി എന്നീ ചാനലുകളോട് സംസാരിക്കില്ലെന്നും ഇരു ചാനലിന്റെയും പ്രതിനിധികൾ ഇറങ്ങിപ്പോകണമെന്നും ഗവർണർ പറഞ്ഞു. ഗവർണർക്കെതിരെ ക്യാമ്പയിൻ നടത്തുന്നു എന്ന് ആരോപിച്ചാണ് ഇരു ചാനലുകളോട് ഇറങ്ങിപ്പോകാൻ പറഞ്ഞത്.

രാജ്ഭവനിൽനിന്ന് ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മീഡിയവൺ റിപ്പോർട്ടർ ഗവർണറുടെ വാർത്താസമ്മേളനത്തിനെത്തിയത്. എന്നാൽ വാർത്താസമ്മേളനം തുടങ്ങിയപ്പോൾ കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ മീഡിയവണും കൈരളിയും ഇവിടെനിന്ന് ഇറങ്ങിപ്പോകണമെന്ന് ക്ഷുഭിതനായി പറയുകയായിരുന്നു.

നേരത്തെയും ഗവർണർ മീഡിയവണിന് വിലക്കേർപ്പെടുത്തിയിരുന്നു. അന്നും കേഡർ മാധ്യമമെന്ന് വിളിച്ചാണ് മീഡിയവൺ അടക്കമുള്ള മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞത്. മീഡിയവണിന് പുറമെ കൈരളി, റിപ്പോർട്ടർ എന്നീ ചാനലുകൾക്കാണ് അന്ന് വിലക്കുണ്ടായിരുന്നത്.

TAGS :

Next Story