Quantcast

സംവരണത്തിലൂടെ ഉറപ്പാക്കേണ്ടത് പ്രാതിനിധ്യം: പ്രൊഫ.ജി മോഹന്‍ ഗോപാല്‍

'ഉയർന്ന ജാതിയിൽ പെട്ട ഹിന്ദു ഇല്ലാത്ത സുപ്രീം കോടതി നമുക്ക് ആലോചിക്കാൻ പോലുമാവില്ല'

MediaOne Logo

Web Desk

  • Updated:

    2022-11-16 17:45:45.0

Published:

16 Nov 2022 3:08 PM GMT

സംവരണത്തിലൂടെ ഉറപ്പാക്കേണ്ടത് പ്രാതിനിധ്യം: പ്രൊഫ.ജി മോഹന്‍ ഗോപാല്‍
X

മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം എന്നത് സാമ്പത്തിക സംവരണമല്ലെന്ന് പ്രൊഫ.ജി മോഹന്‍ ഗോപാല്‍. സാമ്പത്തിക സംവരണമാണെങ്കിൽ ജാതി മത ഭേദമന്യേ എല്ലാവർക്കും നൽകണമായിരുന്നു. അതിനാല്‍ ഇതിനെ സവർണ സംവരണമെന്നോ ജാതി സംവരണമെന്നോ വിളിക്കാനേ ആവൂ എന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന ജാതിയിൽ പെട്ട ഹിന്ദു ഇല്ലാത്ത ഒരു സുപ്രീം കോടതി നമുക്ക് ആലോചിക്കാൻ ആവില്ല. പല വികസിത രാജ്യങ്ങളിലേയും കോടതികളിൽ പ്രാതിനിധ്യം ഉണ്ട്. നമ്മുടെ കോടതികളിലും അത് നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവെച്ചിരുന്നു. ജഡ്ജിമാരിൽ അഞ്ചിൽ മൂന്നുപേർ ഭേദഗതിയെ പിന്തുണച്ചപ്പോൾ ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് രേഖപ്പെടുത്തി.


TAGS :

Next Story