റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതിയില്ല
പഞ്ചാബ് ,ബംഗാൾ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യം നേരത്തെ തള്ളിയിരുന്നു
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല. കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിർദേശിച്ചത്. ഈ പ്രമേയം അനുസരിച്ചായിരുന്നു നിശ്ചല ദൃശ്യങ്ങള്‍ തയ്യാറാക്കേണ്ടിയിരുന്നത്. കേരളം 10 ഡിസൈനുകൾ നൽകിയിരുന്നു. കേരളം നല്‍കിയ നിശ്ചലദൃശ്യം 'ഭരത് പർവ് ' പരിപാടിയിൽ അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പഞ്ചാബ് ,ബംഗാൾ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യം നേരത്തെ തള്ളിയിരുന്നു.
Next Story
Adjust Story Font
16