Quantcast

ജോയിയെ കാണാതായിട്ട് മൂന്നാം ദിനം; തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ, തെരച്ചിലിന് വെല്ലുവിളി

സോണാർ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇന്നത്തെ തെരച്ചിൽ

MediaOne Logo

Web Desk

  • Published:

    15 July 2024 2:32 AM GMT

Rescue operation continues for joy in Amayizhanjan canal
X

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിക്കായുള്ള തെരച്ചിലിൽ വില്ലനായി മഴ. ഇന്നലത്തെ കാലാവസ്ഥയിൽ നിന്ന് വിപരീതമായി കനത്ത മഴയാണ് തിരുവനന്തപുരം നഗരത്തിലുടനീളം പെയ്യുന്നത്. അപകടം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ജോയിയെ കണ്ടെത്താനാകാത്തത് വലിയ ആശങ്ക തന്നെ സൃഷ്ടിക്കുന്നുണ്ട്.

രണ്ട് ദിവസമായി സ്‌കൂബാ സംഘവും ഫയർഫോഴ്‌സുമുൾപ്പടെ തുടരുന്ന തെരച്ചിലിൽ നാവികസേനയും ചേരും എന്നതാണ് പുതിയ കാര്യം. സോണാർ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇന്നത്തെ തെരച്ചിൽ. കനാലിന്റെ അനവധിയായ ടണലുകളിലേക്ക് കടന്നുള്ള തെരച്ചിലിന് ഈ സംവിധാനം ഏറെ ഉപകാരപ്പെടും എന്നാണ് പ്രതീക്ഷ. നേവിയ്‌ക്കൊപ്പം ഫയർഫോഴ്‌സും എൻഡിആർഎഫും ഇന്നും തെരച്ചിൽ നടത്തും. ഏഴ് നാവികസേന അംഗങ്ങളാണ് എത്തിയിരിക്കുന്നത്.

updating

TAGS :

Next Story