Quantcast

ഇഖ്‌റ ആശുപത്രിയിൽ ഗവേഷണ ശിൽപശാല സമാപിച്ചു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 പേര്‍ പങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    19 Nov 2024 6:46 AM GMT

iqraa hospital seminar
X

കോഴിക്കോട്: 'റിസേര്‍ച്ച് മെതഡോളജീസ് & ഡാറ്റ അനാലിസിസ് യൂസിങ് ആര്‍' എന്ന വിഷയത്തില്‍ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ അമേരിക്കന്‍ സൊസൈറ്റി ഓഫ് മൈക്രോബയോളജി, അച്യുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് സ്റ്റഡീസ് (എഎംസിഎച്ച്എസ്എസ്) തിരുവനന്തപുരം എന്നിവരുടെ സഹകരണത്തോടെ നടന്ന ശിൽപശാല സമാപിച്ചു.

കഴിഞ്ഞ മൂന്നുദിവസമായി ജെഡിടി കോളജ് ഓഫ് നഴ്‌സിങ്ങില്‍ നടന്ന ശില്പശാലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 പേര്‍ പങ്കെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് പാത്തോളജി വിഭാഗം മുന്‍ മേധാവി കെ.പി അരവിന്ദന്‍ ശിൽപശാല ഉദ്ഘാടനം ചെയ്തു.

ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറും പരിപാടിയുടെ മുഖ്യ രക്ഷാധികാരിയുമായ ഡോ. പി.സി അന്‍വര്‍ അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ സൊസൈറ്റി ഓഫ് മൈക്രോബയോളജി ഇന്ത്യന്‍ അംബാസഡറും ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഫാത്തിമ ഖാന്‍ ശിൽപശാലയില്‍ സംബന്ധിച്ചു.

എഎംസിഎച്ച്എസ്എസ് ഡിപ്പാര്‍ട്‌മെന്റ് തലവന്‍ ഡോ. ബിജു സോമന്‍, കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ശസ്ത്രക്രിയാ വിഭാഗം അഡീഷണല്‍ പ്രൊഫ. ഡോ. ഇന്ദുപ്രഭ യാദവ്, എഎംസിഎച്ച്എസ്എസ് ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ ജോസ്, എഎംസിഎച്ച്എസ്എസിലെ ജൂനിയര്‍ ഹെല്‍ത്ത് എക്കണോമിസ്റ്റ് ഡോ. രഹ്ന സി. മുഹമ്മദ് എന്നിവര്‍ റിസോഴ്‌സ് ഫാക്കല്‍റ്റികളായിരുന്നു.

TAGS :

Next Story