നവവധുവിന്റെ മരണം; ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം മൂലമെന്ന് പൊലീസ്
ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി രേഷ്മയാണ് മരിച്ചത്.
തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി രേഷ്മയാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവമെന്നാണ് സൂചന. ഭർത്താവ് അക്ഷയ് രാജ് അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് രേഷ്മ മനോവിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജൂൺ 12നായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളായി ഭർത്താവിന്റെ ബന്ധത്തെക്കുറിച്ചുള്ള സംശയം മൂലം രേഷ്മ വലിയ വിഷമത്തിലായിരുന്നു. രേഷ്മയുടെ ബന്ധുക്കൾ ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല. സംഭവത്തിൽ പൊലീസ് സ്വമേധയാ അന്വേഷണം നടത്തും.
Next Story
Adjust Story Font
16