Quantcast

ഏഴു ദിവസം കൊണ്ട് 1650 മലയാളികളെ നാട്ടിലെത്തിച്ചു; കേരളാ ഹൗസ് മുഴുവൻ സമയവും പ്രവർത്തിക്കുന്നു: റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ

ഡൽഹിയിൽ എത്തിയ വിദ്യാർഥികളിൽ കൂടുതൽ പേരെ നാട്ടിലേക്ക്‌ കൊണ്ടുപോയ സംസ്ഥാനം കേരളമാണെന്നും സൗരഭ് ജയിൻ

MediaOne Logo

Web Desk

  • Updated:

    2022-03-05 15:34:40.0

Published:

5 March 2022 1:56 PM GMT

ഏഴു ദിവസം കൊണ്ട് 1650 മലയാളികളെ നാട്ടിലെത്തിച്ചു; കേരളാ ഹൗസ് മുഴുവൻ സമയവും പ്രവർത്തിക്കുന്നു: റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ
X

ഏഴു ദിവസം കൊണ്ട് 1650 മലയാളികളെ നാട്ടിലെത്തിച്ചെന്നും കഴിഞ്ഞ 10 ദിവസമായി കേരളാ ഹൗസ് മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ. കേന്ദ്രത്തിൽ എത്തുന്ന എല്ലാവർക്കും താമസ സൗകര്യവും ഭക്ഷണവും കൃത്യമായി ഒരുക്കുന്നുണ്ട്. കേന്ദ്ര സർക്കാരിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. യാത്രക്കാരെയും വിമാനങ്ങളെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ യഥാസമയം കേന്ദ്ര സർക്കാർ നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വളർത്തു മൃഗങ്ങളെ വിദ്യാർഥികൾ കൊണ്ടുവരുന്നുണ്ട്. എന്നാൽ എയർ ഏഷ്യയോട് അഭ്യർത്ഥിച്ചെങ്കിലും വളർത്തു മൃഗങ്ങളെ കൊണ്ടുപോകാനാകില്ലെന്ന നയം അവർ മാറ്റിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വളർത്തു മൃഗങ്ങളുടെ ഉത്തരവാദിത്വം ഉടമകൾ ഏറ്റെടുക്കണമെന്ന് നിർദ്ദേശിച്ചു.

കിഴക്കൻ യുക്രെയ്‌നിൽ നിന്ന് കൂടുതൽ കുട്ടികൾ അടുത്ത ആഴ്ചയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡൽഹിയിൽ എത്തിയ വിദ്യാർഥികളിൽ കൂടുതൽ പേരെ നാട്ടിലേക്ക്‌ കൊണ്ടുപോയ സംസ്ഥാനം കേരളമാണെന്നും സൗരഭ് ജയിൻ അറിയിച്ചു. മറ്റു സംസ്ഥാനങ്ങൾ രക്ഷാ ദൗത്യത്തിലൂടെ രാജ്യത്തേക്ക് തിരിച്ച് എത്തിയ വിദ്യാർഥികളിൽ പകുതി പേരെ പോലും കൊണ്ടുപോയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം ഇന്ന് ഉൾപ്പടെ ആകെ ഒമ്പത് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും 540 കുട്ടികളെ വീതം എന്നും കൊച്ചിയിലേക്ക് കൊണ്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ സമ്മർദ്ദം കുറക്കാൻ ചിയർ വാരിയേഴ്‌സിനെ സജ്ജമാക്കിയിട്ടുണ്ട്. സന്നദ്ധപ്രവർത്തകരായ കുട്ടികളാണ് ചിയർ വാരിയേഴ്‌സായി സേവനം അനുഷ്ഠിക്കുന്നത്. 20 വിദ്യാർഥികൾ ചിയർ വാരിയേഴ്‌സ് ആവാൻ സന്നദ്ധത പ്രകടിപ്പിച്ചട്ടുണ്ടെന്നും ജെയിൻ പറഞ്ഞു.

Resident Commissioner Saurabh Jain said that 1650 Malayalees were repatriated in seven days and Kerala House has been functioning full time for the last 10 days.

TAGS :

Next Story