വൈറ്റിലയിലെ സൈനിക ഫ്ലാറ്റിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് പൊതുമരാമത്ത്; ടവറുകൾക്ക് ഗുരുതര ബലക്ഷയമെന്ന് റിപ്പോർട്ട്
എക്സിക്യൂട്ടീവ് എൻജിനീയർ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന്
കൊച്ചി: വൈറ്റിലയിലെ എ.ഡബ്ലു.എച്ച്.ഒ സൈനിക ഫ്ലാറ്റിലെ താമസക്കാരെ ഉടനെ ഒഴിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്. ഫ്ലാറ്റിന്റെ ബി,സി ടവറുകൾക്ക് ഗുരുതര ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും താമസക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ നടത്തിയ പഠന റിപ്പോർട്ടിലാണ് സൈനിക ഫ്ലാറ്റിലെ താമസക്കാരെ ഉടനെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 28 നിലകളുള്ള ബി,സി ടവറുകൾക്ക് ഗുരുതര ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് മുൻപ് താമസക്കാരെ ഒഴിവാക്കണം.
കഴിഞ്ഞ വർഷം ഡിസംബറിലാണ് പൊതുമരാമത്ത് വകുപ്പ് കല്കർക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ടിന് മേൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.എ.ഡബ്ലു.എച്ച്.ഒയുടെ നേതൃത്വത്തിൽ അഞ്ച് വർഷം മുൻപാണ് 28 നിലകളിലായി 208 ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയാക്കിയത്. രണ്ട് വർഷം മുൻപ്പാണ് ഫ്ലാറ്റിന്റെ ബലക്ഷയം പ്രകടമായത്.സൈനിക എൻജിനിയറും ഫ്ലാറ്റിലെ താമസക്കാരനുമായ കേണൽ സിബി ജോർജാണ് ഫ്ലാറ്റിന്റെ ബലക്ഷയം കണ്ടെത്തിയത്.
Adjust Story Font
16