Quantcast

സജി ചെറിയാന്റെ രാജി; അന്തിമ തീരുമാനം നാളെ

തിടുക്കപ്പെട്ട് രാജിവെക്കേണ്ടന്നായിരുന്നു ഇന്നത്തെ സെക്രട്ടറിയേറ്റിലെ തീരുമാനം

MediaOne Logo

Web Desk

  • Updated:

    6 July 2022 8:21 AM

Published:

6 July 2022 8:05 AM

സജി ചെറിയാന്റെ രാജി; അന്തിമ തീരുമാനം നാളെ
X

തിരുവനന്തപുരം: ഭരണഘടന നിന്ദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജിയിൽ അന്തിമ തീരുമാനം നാളെയെടുക്കും. നാളെ ചേരുന്ന സി.പി.എം സെക്രട്ടറിയേറ്റിലാകും തീരുമാനമെടുക്കുക. തിടുക്കപ്പെട്ട് രാജിവെക്കേണ്ടന്നായിരുന്നു ഇന്നത്തെ സെക്രട്ടറിയേറ്റിലെ തീരുമാനം.

അതേസമയം, രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എകെജി സെൻററിൽ നടന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. 'എന്തിന് രാജി വെക്കണം? ഇന്നലെ എല്ലാം പറഞ്ഞതല്ലേ.. ബാക്കി പറയേണ്ടവർ പറയും'- മന്ത്രി പറഞ്ഞു.

എന്നാൽ മന്ത്രി രാജി വെുമോ എന്ന് പറയാറായിട്ടില്ലെന്നായിരുന്നു മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞത്. എല്ലാ ദിവസവും അവയിലബിൾ സെക്രട്ടേറിയറ്റ് ചേരുന്നതാണ്. രാജിക്കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ല. പ്രതിപക്ഷ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story