Quantcast

സമാധാനം പുനഃസ്ഥാപിച്ച് ഫലസ്തീന് അർഹതപ്പെട്ട രാജ്യം നൽകണം- എം.വി.ഗോവിന്ദൻ

രണ്ട് ഭാഗത്ത് നിന്നും കുരുതി ഉണ്ടാകുന്നുവെന്നും അക്രമങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായ അന്തരീക്ഷമുണ്ടാക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    13 Oct 2023 11:39 AM GMT

സമാധാനം പുനഃസ്ഥാപിച്ച് ഫലസ്തീന് അർഹതപ്പെട്ട രാജ്യം നൽകണം- എം.വി.ഗോവിന്ദൻ
X

തിരുവനന്തപുരം: സമാധാനം പുനഃസ്ഥാപിച്ച് ഫലസ്തീന് അർഹതപ്പെട്ട രാജ്യം നൽകണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇതുവരെ പരിഹരിക്കപ്പെടാത്ത വിഷയമാണ് ഫലസ്തീൻ. 2008 മുതൽ ഇതുവരെ 6800ൽ പരം ഫലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് ഭാഗത്ത് നിന്നും കുരുതി ഉണ്ടാകുന്നുവെന്നും അക്രമങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായ അന്തരീക്ഷമുണ്ടാക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഇസ്രായേൽ സൈന്യം കരയുദ്ധത്തിന് സജ്ജമായിരിക്കെ, ഗസ്സയുടെ വടക്കുഭാഗത്തുള്ളവർ ഒഴിഞ്ഞുപോകണമെന്നാണ് അന്ത്യശാസനം. വടക്ക്ഭാഗത്തുള്ളവരെല്ലാം തെക്കുഭാഗത്തേക്ക് മാറണമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഇസ്രായേലിന്റെ കെണിയാണെന്നും ആരും വടക്കൻമേഖല വിട്ടുപോകേണ്ടതില്ലെന്നും ഹമാസ് വ്യക്തമാക്കി. കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കൾക്ക് വൻ ആഘാതം ഗസ്സയിലെ മണ്ണിലുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി

അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1568 ആയി. ഗസ്സയിലെ സ്ഥിതി അതീവഗുരുതരമാണെന്നും 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുംകിട്ടാനില്ലെന്നും യുഎൻ ഏജൻസി അറിയിച്ചു.

TAGS :

Next Story