കടൽക്ഷോഭം; കണ്ണൂരിലെ ബീച്ചുകളിൽ സന്ദർശനത്തിന് നിയന്ത്രണം
മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിലേക്ക് വാഹനങ്ങളുടെ പ്രവേശനവും നിരോധിച്ചു
കണ്ണൂര്‍: കടൽക്ഷോഭം കണക്കിലെടുത്ത് കണ്ണൂരിലെ ബീച്ചുകളിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ചാൽ, ധർമ്മടം, ചൂട്ടാട് ബീച്ചുകളിലാണ് ഡിടിപിസി നിയന്ത്രണമേർപ്പെടുത്തിയത്. മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിലേക്ക് വാഹനങ്ങളുടെ പ്രവേശനവും നിരോധിച്ചു.
അതേസമയം, കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി.കാസർകോട് ജില്ലയിൽ രണ്ടിടത്ത് കിണറിടിഞ്ഞു. ബുധനാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
കടൽ പ്രക്ഷുബ്ധമായതിനാൽ ജൂലൈ ഒന്നാം തിയതി വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന കാസർകോട് ജില്ലയിൽ ഉപ്പള പെരിങ്ങാടി കടപ്പുറത്ത് കടലാക്രമണം രൂക്ഷമാണ്.കാറ്റാടി മരങ്ങൾ റോഡിന് കുറുകേ വീണു.നെല്ലിക്കുന്ന് ബങ്കരക്കുന്നിലും വെള്ളരിക്കുണ്ട് കോടോത്തും കിണർ ഇടിഞ്ഞുതാഴ്ന്നു.
Adjust Story Font
16