Quantcast

കൊച്ചിൻ കാർണിവലിന് കെട്ടിയ തോരണം കഴുത്തിൽ കുടുങ്ങി റവന്യൂ ജീവനക്കാരന് പരിക്ക്

തുണി തോരണം കഴുത്തിൽ ചുറ്റി വീട്ടമ്മയ്ക്ക് പരിക്കേറ്റതായും പരാതിയുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-01-12 08:12:50.0

Published:

12 Jan 2023 8:07 AM GMT

Cochin Carnival, revenue employee, കൊച്ചിന്‍ കാര്‍ണിവല്‍
X

കൊച്ചി: കൊച്ചിൻ കാർണിവലിന്‍റെ ഭാഗമായി കെട്ടിയ തോരണം കഴുത്തിൽ കുടുങ്ങി റവന്യൂ ജീവനക്കാരന് പരിക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി സിബുവിനാണ് പരിക്കേറ്റത്. കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മുതൽ ഞാലി പറമ്പ് വരെയുള്ള ഭാഗങ്ങൾ അലങ്കരിക്കുന്നതിനായാണ് റോഡിന് കുറുകെ തുണിയുടെ തോരണം കെട്ടിയത്.

കാർണിവൽ സമാപിച്ചതിന് പിന്നാലെ ഇരുചക്ര വാഹനക്കാർക്ക് അപകട ഭീഷണിയായ തോരണം അഴിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും സംഘാടകർ നടപടിയെടുത്തിരുന്നില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഫോർട്ട് കൊച്ചിയിൽ നിന്നും വെളിയിലേക്ക് യാത്ര ചെയ്യവേ ആണ് ഇരുചക്രവാഹനക്കാരനായ സിബുവിന്‍റെ കഴുത്തിൽ തുണി

ചുറ്റുകയും പരിക്കേൽക്കുകയും ചെയ്യുന്നത്. സിബു അമിത വേഗതയിലല്ലാത്തതിനാലും ബ്രേക്ക് പിടിച്ചതിനാലും വലിയ അപകടം ഉണ്ടായില്ല. കഴുത്തിൽ തുണി ചുറ്റിയതോടെ തൊലി ഇളകി മാറി, മുറിവ് ഉണങ്ങാതായതോടെയാണ് സിബു സഹപ്രവർത്തകരോട് ഇക്കാര്യം പറയുന്നത്. തുണി തോരണം കഴുത്തിൽ ചുറ്റി വീട്ടമ്മയ്ക്ക് പരിക്കേറ്റതായും പരാതിയുണ്ട്. അപകടങ്ങൾ തുടർക്കഥയായതോടെ തോരണം അഴിച്ചുമാറ്റുന്ന നടപടികൾ സംഘാടകർ ആരംഭിച്ചു

TAGS :

Next Story