Quantcast

മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ ഭൂമി വിവാദം: റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

മാത്യു കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും രജിസ്‌ട്രേഷന്‍ നടപടികളിലുമുള്ള ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണു നടപടി

MediaOne Logo

Web Desk

  • Updated:

    2024-11-21 14:56:44.0

Published:

21 Nov 2024 2:27 PM GMT

Revenue officials transferred in Mathew Kuzhalnadans Chinnakkanal land controversy
X

ഇടുക്കി: മാത്യു കുഴൽനാടൻ എംഎൽഎയുടെ ചിന്നക്കനാലിലെ ഭൂമി വിവാദത്തിൽ റവന്യു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഉടുമ്പൻചോല തഹസിൽദാർ എ.വി ജോസ്, പള്ളിവാസൽ വില്ലേജ് ഓഫീസർ സുനിൽ കെ. പോൾ എന്നിവർക്കെതിരെയാണ് നടപടി.

സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. എ.വി ജോസിനെ ആലപ്പുഴയിലേക്കും സുനിൽ കെ. പോളിനെ വയനാട്ടിലേക്കുമാണ് സ്ഥലം മാറ്റിയത്. വിജിലൻസ് ശിപാർശയെ തുടർന്ന് ലാൻഡ് റവന്യു കമ്മിഷണറുടേതാണു നടപടി.

മാത്യു കുഴൽനാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും രജിസ്‌ട്രേഷന്‍ നടപടികളിലുമുള്ള ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. കേസിലെ അഞ്ച്, 11 പ്രതികളാണ് ഇരുവരും. മാത്യുവിന്റെ ഉടമസ്ഥതയിൽ ചിന്നക്കനാലിൽ നിയമപ്രകാരമുള്ള 1.25 ഏക്കർ ഭൂമിയിലെ മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ച് രജിസ്‌ട്രേഷൻ നടത്തിയെന്നും നികുതി വ വെട്ടിച്ചെന്നുമായിരുന്നു വിജിലൻസ് കണ്ടെത്തൽ.

പൊതുജന സമ്പർക്കം കുറഞ്ഞ തസ്തികകളിൽ നിയമനം നൽകാനും നിർദേശമുണ്ട്.

Summary: Revenue officials transferred in Mathew Kuzhalnadan's Chinnakkanal land controversy

TAGS :

Next Story