നെല്ലിന്റെ പണം ലഭിക്കുന്നില്ലെന്ന് പരാതി; കോട്ടയത്തെ നെൽ കർഷകർ പ്രതിസന്ധിയിൽ
ധനവകുപ്പിന്റെ നിലപാട് തിരിച്ചടിയാകുന്നു
കോട്ടയം: സംഭരിച്ച നെല്ലിന്റെ പണം ലഭിക്കുന്നില്ലെന്ന പരാതിയുമായി കർഷകർ. ഒരു രൂപ പോലും ജില്ലയിൽ വിതരണം ചെയ്തിട്ടില്ലെന്നാണ് പരാതി. ധനകാര്യ വകുപ്പിന്റെ മെല്ലപോക്കാണ് പണം ലഭിക്കാത്തതിന് കാരണമെന്നാണ് ആക്ഷേപം. കാലാവസ്ഥ പ്രതികൂലമായിരുന്നുവെങ്കിലും ഇത്തവണ മികച്ച വിളവാണ് കർഷകന് ലഭിച്ചത്. കൊയ്ത്തിലുണ്ടാകാറുള്ള ബുദ്ധിമുട്ടുകളും തരണം ചെയ്ത് നെല്ല് സംഭരണം അവസാനഘടത്തിലെത്തിയിരുന്നു.
സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില വായ്പ എന്ന നിലയിലാണ് ബാങ്കുകൾ കർഷകരുടെ അക്കൗണ്ടിലേക്ക് നല്കിയിരുന്നത്. പി.ആർ.എസ്. നൽകിയാലുടൻ പണം അക്കൗണ്ടിൽ എത്തുന്നതായിരുന്നു രീതി. ഇത്തവണ മുതിൽ വായ്പ രീതി ഒഴിവാക്കി നെല്ലിന്റെ വില കൃഷകന് എത്തിക്കാൻ സർക്കാർ നടത്തിയ നീക്കമാണ് ഫലം കാണാതെ പോയത്. തുലാവർഷ ഭീഷണി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംഭരണം തടസപ്പെടാനുള്ള സാധ്യതയുമുണ്ട് ഇതും കർഷകരെ ആശങ്കയിലാക്കുന്നു.
Adjust Story Font
16