ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിക്ക് നേരെ അധിക്ഷേപം: ലിജോ ജോയ് പിടിയിൽ
കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന് കൊല്ലം ചടയമംഗലം പൊലീസാണ് ലിജോയെ അറസ്റ്റ് ചെയ്തത്
![ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിക്ക് നേരെ അധിക്ഷേപം: ലിജോ ജോയ് പിടിയിൽ ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിക്ക് നേരെ അധിക്ഷേപം: ലിജോ ജോയ് പിടിയിൽ](https://www.mediaoneonline.com/h-upload/2021/05/05/1224635-rider-lijo-joy.webp)
സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച ലിജോ ജോയ് എന്ന യുവാവിനെ പൊലീസ് പിടികൂടി. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ചെന്നാണ് പരാതി. ലിജോ സ്ട്രീറ്റ് റൈഡര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന് കൊല്ലം ചടയമംഗലം പൊലീസാണ് ലിജോയെ അറസ്റ്റ് ചെയ്തത്. കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ബി രവി, അഡീഷണല്‍ എസ്.പി ഇ.എസ് ബിജുമോന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ചടയമംഗലം എസ്.എച്ച്.ഒ, എസ് ബിജോയ്, എസ്.ഐ ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ കേരള പൊലീസ് പങ്കുവെച്ചു.
Next Story
Adjust Story Font
16