കെ. സുധാകരനെതിരേയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ റിജില്‍ മാക്കുറ്റി
ചിത്രത്തിലുള്ളല്ലവരെല്ലാം കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കളാണെന്നും റിജിൽ പറഞ്ഞു.
സുധാകരൻ കെപിസിസി പ്രസിഡന്‍റായുള്ള പ്രഖ്യാപനം വന്നതു മുതൽ നിരവധി സിപിഎം അനുകൂല ഫേസ്ബുക്ക് പ്രൊഫൈലുകളിൽ നിന്ന് നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരേ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. കെ. സുധാകരൻ ബിജെപി അനുഭാവികൾക്കൊപ്പം നിൽക്കുന്നുവെന്ന അടിക്കുറിപ്പോടെ വ്യാപകമായി പങ്കുവച്ച ഒരു ചിത്രത്തിന്‍റെ പിറകിലെ യാഥാർത്ഥ്യമാണ് റിജിൽ മാക്കുറ്റി പുറത്തുവിട്ടിരിക്കുന്നത്.
ആ ചിത്രം കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ വേളൂരിൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യാൻ കെ. സുധാകരൻ പോയപ്പോൾ ബൈക്ക് റാലിയായി അദ്ദേഹത്തെ അനുഗമിച്ച ചീമേനി മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തർ ഓഫീസിന്റെ മുന്നിൽ വെച്ച് എടുത്ത സെൽഫിയാണെന്ന് റിജിൽ മാക്കുറ്റി പറഞ്ഞു.
മാത്രമല്ല ചിത്രത്തിലുള്ളല്ലവരെല്ലാം കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കളാണെന്നും റിജിൽ പറഞ്ഞു. മാത്രമല്ല ഒറ്റനോട്ടത്തിൽ തന്നെ അത് കോൺഗ്രസിന്റെ പതാകയാണെന്ന് മനസിലാകുമെന്നും കോൺഗ്രസിന്റെ പതാകയിലെ കുങ്കുമ നിറത്തെ കാവി നിറമാക്കി ചിത്രീകരിച്ചാണ് വ്യാജപ്രചാരണം നടത്തുന്നതെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. മുൻ മന്ത്രി എം.എ ബേബിയെ പോലുള്ള പ്രമുഖരും കെ. സുധാകരന് ബിജെപി ചായ്‌വുണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
''മണ്ടൻ ബേബിക്ക് പൊട്ടൻമാരായ സൈബർ കമ്മികൾ കൂട്ട്.
കോൺഗ്രസ്സ് കൊടി തലയിൽ കെട്ടിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ സംഘിയാക്കുന്ന നാണംകെട്ടവരേ നിൻ്റെ പേരോ കമ്യൂണിസ്റ്റ്. കുങ്കുമവും കാവിയും തിരിച്ചറിയാത്ത മന്ദബുദ്ധികൾ.
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തലയിൽ അണിഞ്ഞ കോൺഗ്രസ്സിൻ്റെ ത്രിവർണ്ണ പതാകയിലുള്ള കുങ്കുമ നിറത്തെ കാവിയാക്കി ചിത്രീകരിച്ച് പ്രവർത്തകരുടെ കൂടെ സെൽഫിയെടുത്ത KPCC അദ്ധ്യക്ഷൻ ശ്രി കെ സുധാകരനെ സംഘിയാക്കുന്ന പണിയാണ് സൈബർ കമ്മികൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
ഉളുപ്പുണ്ടോ സഖാക്കളെ നിങ്ങൾക്ക്.ഇതിനെക്കാളും നല്ലത് മനുഷ്യവിസർജ്ജ്യം വാരി തിന്നുന്നതാണ്. കാസർഗോഡ് ജില്ലയിലെ
കിനാനൂർ കരിന്തളം പഞ്ചായത്തിലെ വേളൂരിൽ കോൺഗ്രസ്സ് ഓഫീസ് ഉദ്ഘാടനം ചെയ്യാൻ ശ്രി കെ സുധാകരൻ MP പോയപ്പോൾ ബൈക്ക് റാലിയായി അദ്ദേഹത്തെ അനുഗമിച്ച ചീമേനി മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തർ ഓഫീസിൻ്റെ മുന്നിൽ വെച്ച് എടുത്ത സെൽഫിയാണ് ഇപ്പോൾ സൈബർ സഖാക്കൾ സംഘികളുടെ കൂടെ കെ സുധാകരൻ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. സെൽഫി എടുത്തത്
യൂത്ത് കോൺഗ്രസ്സ് ചീമേനി മണ്ഡലം യൂത്തിൻ്റെ പ്രസിഡൻ്റ് ഇപ്പോൾ കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റായ അനീഷ് ആണ്.
കൂടെയുള്ളത് രാഗേഷ്, ജിതിൻ, സുബിൻ ,സുബീഷ് രാഹുൽ സ്വരാജ് വിനോദ് തുടങ്ങിയ യൂത്ത് കോൺഗ്രസ്സിൻ്റെ കരുത്തുറ്റ പ്രവർത്തകർ ആണ്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ശ്രി കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കുമ്പോൾ CPM നേതാക്കളും സൈബർ കമ്മികളും പ്രചരിപ്പിച്ചത് അദ്ദേഹം BJP യിൽ പോകും എന്നാണ്. എന്നിട്ട് 95000 വോട്ടിനു മുകളിലാണ് കെ സുധാകരൻ്റെ ഭൂരിപക്ഷം.
നിങ്ങൾക്ക് ഭയമാണ് സുധാകരനെ അതാണ് അദ്ദേഹത്തിന് എതിരെ ഇത്തരം
പിതൃശൂന്യ പ്രചരണവുമായി വരുന്നത്. കെ സുധാകരനെ കേരളത്തിലെ ജനങ്ങൾക്ക് അറിയാം.
അദ്ദേഹത്തിന് CPM ൻ്റെ സർട്ടിഫിക്കറ്റ് വേണ്ട. സംഘികളുടെ കാവി കോണകവും ചെങ്കൊടിയും കൂട്ടിക്കെട്ടി കൂത്തുപറമ്പിൽ മത്സരിച്ച് ജയിച്ച് MLAയായ പിണറായി വിജയൻ്റെ ഗതികേട് കെ സുധാകരന് ഉണ്ടായിട്ടില്ല.
അതു കൊണ്ട് ഇത്തരം വ്യാജ പ്രചരണം നടത്തുന്ന ഇവറ്റകളെ പരനാറികൾ എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക''
Adjust Story Font
16