Quantcast

കളമശ്ശേരി സ്‌ഫോടനം: 'കാസ' ബന്ധം അന്വേഷിക്കണം-റിജിൽ മാക്കുറ്റി

സ്‌ഫോടനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ മറുനാടൻ മലയാളിക്കും ഷാജൻ സ്‌കറിയയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    29 Oct 2023 5:05 PM GMT

Youth Congress State Vice President Rijil Chandran Makkutty wants to investigate the connection of Christian terrorist organization CASA in Kalamassery blast
X

കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനത്തിൽ ക്രിസ്ത്യൻ തീവ്രവാദ സംഘടനായ 'കാസ'യുടെ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. കേസിൽ പ്രതിയായ ഡൊമിനിക് മാർട്ടിൻ ചെറിയ മീനല്ലെന്നും അദ്ദേഹം പറഞ്ഞു.

'മാർട്ടിൻ ചെറിയ മീനല്ല. കളമശ്ശേരി സ്‌ഫോടനത്തിൽ ഇസ്രായേൽ അനുകൂലികളായ സംഘി കാസ തീവ്രവാദികളുടെ ബന്ധം അന്വേഷിക്കുക'-റിജിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ വാർത്ത നൽകിയ മറുനാടൻ മലയാളിക്കും ഷാജൻ സ്‌കറിയയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

''സമൂഹത്തിൽ കലാപാന്തരീക്ഷം ഉണ്ടാക്കാൻ നിരന്തരമായി ശ്രമിക്കുന്ന മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയ കളമശ്ശേരി സ്‌ഫോടവുമായി ബന്ധപ്പെട്ട് എന്റെ പേരും ഉപയോഗിച്ച് വ്യാജവാർത്ത കൊടുത്തിരുന്നു. വാർത്ത പിന്നീട് ആ ശവംതീനിയായ പരമ.... മുക്കിയിട്ടുണ്ട്. വാർത്ത മുക്കിയാലും നിയമനടപടിയുമായി മുന്നോട്ടുപോകും''-റിജിൽ വ്യക്തമാക്കി.

സ്ഫോടനം നടത്താനുള്ള ബോംബുണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽനിന്നാണെന്നാണ് മാർട്ടിന്റെ മൊഴി. സ്ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രതി തന്നെ പൊലീസിന് നൽകിയിട്ടുണ്ട്. ഈ ദൃശ്യങ്ങളും സ്ഫോടനം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഉപയോഗിച്ചാണ് പൊലീസ് പ്രതി മാർട്ടിനാണെന്ന് സ്ഥിരീകരിച്ചത്.

റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം ട്രിഗർ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് മാർട്ടിൻ പൊലീസിന് മുന്നിൽ ഹാജരാക്കിയത്. താൻ തന്നെയാണ് സ്ഫോടനത്തിന് പിന്നിലെന്നും തെളിവ് പക്കലുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ. സഭയോടുള്ള വിരോധം മൂലമാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് തന്നെയാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പ്രതിക്ക് മറ്റാരുടെയെങ്കിലും പിന്തുണ കിട്ടിയിട്ടുണ്ടോ എന്നതാണ് ഇനി പൊലീസിന് കണ്ടെത്താനുള്ളത്.

Summary: Youth Congress State Vice President Rijil Chandran Makkutty wants to investigate the connection of Christian terrorist organization 'CASA' in Kalamassery blast

TAGS :

Next Story