കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍
ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസിൽ പ്രതികൾ
കണ്ണൂര്‍: കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ അരക്കൻ വീട്ടിൽ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ആർഎസ്എസ്- ബിജെപി പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം ഏഴിന് പ്രഖ്യാപിക്കും.
2015 ഒക്ടോബർ മൂന്നിനാണ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ മൂന്നാംപ്രതി അജേഷ് വിചാരണക്കിടെ അപകടത്തിൽ മരിച്ചിരുന്നു. ബാക്കിയുള്ള ഒൻപത് പ്രതികളും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി കോടതി കണ്ടെത്തി.
Next Story
Adjust Story Font
16