Quantcast

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു; ഏഴു പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

നിലവിൽ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് ഏഴ് പേരാണ്. ഇതിൽ ആർക്കും തീവ്ര രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    9 Sep 2021 1:06 PM GMT

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു; ഏഴു പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്
X

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിലുള്ള ഏഴുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്. ഇതുവരെ ഇതുവരെ 68 പേരുടെ ഫലം നെഗറ്റീവായിരിക്കുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളത് 274 പേർ. ഇതിൽ 149 പേർ ആരോഗ്യപ്രവർത്തകരാണ്.

നിലവിൽ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് ഏഴ് പേരാണ്. ഇതിൽ ആർക്കും തീവ്ര രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അസ്വാഭാവിക മരണങ്ങളോ പനിയോ പ്രദേശത്തുണ്ടായിട്ടില്ലെന്നത് നല്ല സൂചനയാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തിൽ ഇന്ന് 26,200 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂർ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസർഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളാണുള്ളത്. അതിൽ 692 വാർഡുകൾ നഗര പ്രദേശങ്ങളിലും 3416 വാർഡുകൾ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 81 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,999 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1006 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 114 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,209 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2390, കൊല്ലം 2033, പത്തനംതിട്ട 1184, ആലപ്പുഴ 1845, കോട്ടയം 2145, ഇടുക്കി 1114, എറണാകുളം 2872, തൃശൂർ 2812, പാലക്കാട് 2237, മലപ്പുറം 3146, കോഴിക്കോട് 4488, വയനാട് 969, കണ്ണൂർ 1649, കാസർഗോഡ് 325 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,36,345 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,50,665 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,08,450 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,75,731 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 32,719 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2466 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

TAGS :

Next Story