Quantcast

'വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധം'; റിയാസ് മൗലവി വധക്കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നല്‍കി

പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ കണ്ടെത്തിയെന്നും അപ്പീലിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    4 April 2024 1:11 PM GMT

Riyas Maulvi murder, Govt to appeal against verdict,high court of kerala,latest malayalam news,റിയാസ് മൗലവി വധക്കേസ്, സർക്കാർ ഹൈക്കോടതി,അപ്പീൽ ,
X

കൊച്ചി: കാസർകോട് റിയാസ് മൗലവി വധക്കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സർക്കാരിന്‍റെ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാൻ ദുർബലമായ കാരണങ്ങൾ വിചാരണ കോടതി കണ്ടെത്തിയെന്നും അപ്പീലിൽ പറയുന്നു. അപ്പീല്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതി പരിഗണിക്കും.

കേസിൽ അപ്പീൽ നൽകാൻ അനുമതി നൽകി കഴിഞ്ഞദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. തുടർനടപടികൾക്കായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു.

റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സർക്കാർ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്.


TAGS :

Next Story