തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധം
വലിയ ബോട്ടുകൾ തീരത്തിനോട് ചേർന്ന് മത്സ്യബന്ധനം നടത്തുന്നു എന്നതാണ് പരാതി
തിരുവനന്തപുരം: ജില്ലയിലെ ഇടവയിൽ റോഡ് ഉപരോധിച്ച് മൽസ്യത്തൊഴിലാളികൾ. റോഡിന് കുറുകെ മത്സ്യബന്ധന വള്ളം സ്ഥാപിച്ചാണ് ഉപരോധം. വലിയ ബോട്ടുകൾ തീരത്തിനോട് ചേർന്ന് മത്സ്യബന്ധനം നടത്തുന്നു എന്നതാണ് പരാതി. ഇതുമൂലം ചെറുവള്ളങ്ങൾക്ക് മീൻ ലഭിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഫിഷറീസ് വകുപ്പ് അധികൃതർ സ്ഥലത്തെത്താതെ പിരിയില്ലെന്നാണ് ഇവരുടെ തീരുമാനം.
Next Story
Adjust Story Font
16