കണ്ടെയ്‌ൻമെന്‍റ് സോണിൽ പൊലീസ് അടച്ച റോഡുകൾ തുറന്നു; വാർഡ് മെമ്പർക്കെതിരെ കേസ്
വാഴക്കാട് പതിനാറാം വാർഡ് മെമ്പർ അഡ്വക്കറ്റ് നൗഷാദിനെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്
മലപ്പുറം വാഴക്കാട് പഞ്ചായത്തിൽ കണ്ടെയ്‌ൻമെന്‍റ് സോണിൽ പൊലീസ് അടച്ച റോഡുകൾ തുറന്ന് നൽകിയതിന് വാർഡ് മെമ്പർക്കെതിരെ കേസ് . വാഴക്കാട് പതിനാറാം വാർഡ് മെമ്പർ അഡ്വക്കറ്റ് നൗഷാദിനെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത് .രോഗികൾ ഉൾപ്പെടെ അത്യാവശ്യക്കാർക്ക് പോലും പോകാനാകാതെയാണ് പൊലീസ് പഞ്ചായത്തിലെ റോഡുകൾ അടച്ചതെന്നും രോഗികൾക്ക് പോകാനായി ഒരു ഭാഗം മാത്രമാണ് തുറന്നതെന്നും വാർഡ് മെമ്പർ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ആണ് മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ ജില്ലാ ഭരണകൂടം കണ്ടൈൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചത് . നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ പോലീസ് സന്നദ്ധ പ്രവർത്തകരോടൊപ്പം ചേർന്ന് പഞ്ചായത്തിൽ നിന്നും പുറത്തേക്കുള്ള വഴികളിലും വാർഡ് തലങ്ങളിലും റോഡിൽ നിയന്ത്രണം ഏർപ്പെടുത്തി . പലയിടത്തും റോഡ് പൂർണമായും അടച്ചു . റോഡുകൾ പൂർണമായും അടച്ചതോടെ നാട്ടുകാർ പ്രതിഷേധമുയർത്തി . രോഗികൾക്ക് പോകാൻ പോലും തടസ്സമാകുന്നെന്നായിരുന്നു നാട്ടുകാരുടെ പരാതി . തുടർന്നാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 16 ആം വാർഡതിർത്തി റോഡിലെ തടസ്സം നീക്കിയത് . പൊലീസ് സ്ഥാപിച്ച തടസ്സം നീക്കിയതോടെയാണ് വാർഡ് മെമ്പർക്കെതിരെ പൊലീസ് കേസെടുത്തത് . റോഡിലെ തടസ്സങ്ങൾ പുനഃസ്ഥാപിക്കുമെന്നുമാണ് പൊലീസ് നിലപാട് .
Adjust Story Font
16