Quantcast

ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിന്‍റെ കുടുംബ വീട്ടിൽ മോഷണം; 50 പവൻ നഷ്ടമായി

ഷിബു ബേബി ജോണിൻ്റെ അമ്മയുടെ വിവാഹ ആഭരണങ്ങളാണ് നഷ്ടമായത്

MediaOne Logo

ijas

  • Updated:

    8 May 2022 9:40 AM

Published:

8 May 2022 9:35 AM

ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിന്‍റെ കുടുംബ വീട്ടിൽ മോഷണം; 50 പവൻ നഷ്ടമായി
X

കൊല്ലം: മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്‍റെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം. അൻപത് പവനോളം സ്വർണാഭരണങ്ങൾ നഷ്ടമായി. പൊലീസ് അന്വേഷണം ആരംഭിച്ചു. കടപ്പാക്കടയിൽ ഷിബു ബേബി ജോൺ താമസിക്കുന്ന വീടിനോട് ചേർന്ന് തന്നെയാണ് കുടുംബവീട്. ഇന്നലെ അർധ രാത്രിയാണ് മോഷണം നടന്നത്.

രാത്രികാലങ്ങളിൽ വീട്ടിൽ ആരും ഉണ്ടാവാറില്ല. ഇത് മനസ്സിലാക്കിയാവണം മോഷണം നടത്തിയത് എന്നാണ് സംശയം. ഷിബു ബേബി ജോണിൻ്റെ അമ്മയുടെ വിവാഹ ആഭരണങ്ങളാണ് നഷ്ടമായത്. മുൻ വാതിൽ വഴി അകത്ത് കയറിയാണ് മോഷണം നടത്തിയിരിക്കുന്നത്. അകത്തുള്ള ഗ്ലാസ് വാതിലുകൾ പൊട്ടിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. റോഡിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും എന്ന് പൊലീസ് അറിയിച്ചു.

Robbery at RSP leader Shibu Baby John's family home

TAGS :

Next Story