Quantcast

കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി; മൈസൂരു - ബംഗളൂരു എക്സ്പ്രസ് ഹൈവേയിൽ കവർച്ചാ സംഘത്തിന്റെ ആക്രമണം

പനമരം സ്വദേശി അഷ്റഫ് ആണ് ആക്രമണത്തിനിരയായത്

MediaOne Logo

Web Desk

  • Updated:

    2023-03-09 07:17:49.0

Published:

9 March 2023 7:14 AM GMT

wayanad, man attack
X

വയനാട്: മൈസൂരു - ബംഗളൂരു എക്സ്പ്രസ് ഹൈവേയിൽ കവർച്ചാ സംഘത്തിന്റെ ആക്രമണം. പനമരം സ്വദേശി അഷ്റഫ് ആണ് ആക്രമണത്തിനിരയായത്. അക്രമികൾ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയെന്ന് അഷറഫ് പറഞ്ഞു.

പനമരത്തെ മെഴുകുതിരി ഫാക്ടറിയിലേക്ക് മെഴുകെടുക്കാൻ പോവുകയായിരുന്നു ഗുഡ്‌സ് വാഹന ഡ്രൈവറായ അഷ്റഫ്. ബംഗളൂരു ടൗണിൽ എത്തുന്നതിനു മുമ്പ് വിജനമായൊരു പ്രദേശത്ത് മൂത്രമൊഴിക്കാനായി വാഹനം നിർത്തിയപ്പോഴായിരുന്നു നാലംഗസംഘത്തിന്റെ ആക്രമണം. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

കാൽ മണിക്കൂറിന് ശേഷം ഹൈവേയിലൂടെ വന്ന മറ്റൊരു വാഹനത്തിന്റെ വെളിച്ചം കണ്ടതോടെ കൊള്ള സംഘം ഓടി മറഞ്ഞു. രാത്രിയിൽ വിജന പ്രദേശങ്ങളിൽ വാഹനം നിർത്തുന്നത് സുരക്ഷിതമല്ലെന്ന് സ്വന്തം അനുഭവം മുൻനിർത്തി അഷ്റഫ് പറയുന്നു.

മെഴുകു വാങ്ങാനായി കരുതിയ പണം വാഹനത്തിലുണ്ടായിരുന്നങ്കിലും അക്രമികൾക്ക് അത് എടുക്കാനായില്ല. പ്രാണൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് അഷ്റഫും കുടുംബവുമിപ്പോൾ. എക്സ്പ്രസ് ഹൈവേ ആയതോടെ വഴിയോരക്കച്ചവടങ്ങളും കാൽനടയാത്രക്കാരുമൊന്നുമില്ലാതെ വിജനമായ അവസ്ഥയിലാണ് പഴയ ബംഗളൂരു - മൈസൂർ റോഡ്.

TAGS :

Next Story