Quantcast

ഓൺലൈൻ റമ്മി കളിക്കാൻ 80-കാരിയുടെ മാല പിടിച്ചുപറിച്ചു; യുവാവ് പിടിയിൽ

കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    31 Dec 2023 8:47 AM GMT

robbery man arrested
X

കോട്ടയം: ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിനായി കവർച്ചനടത്തിയയാൾ പിടിയിൽ. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്. ഓൺലൈൻ റമ്മി കളിച്ച് ഇയാൾക്ക് മൂന്നു ലക്ഷം രൂപ നഷ്ടമായിരുന്നു. ആ പണം വീണ്ടെടുക്കാനായി 80-കാരിയുടെ കഴുത്തിൽ കത്തിവെച്ച് മാല പിടിച്ചുപറിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്.

പത്തനംതിട്ട ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകൾ ഒറ്റക്ക് താമസിക്കുന്ന വീടുകളും കടകളുമാണ് ഇയാൾ ലക്ഷ്യംവെച്ചിരുന്നത്. ചില കടകളിലും ഇയാൾ മോഷണം നടത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

TAGS :

Next Story