നാരങ്ങ, മദ്യം, മുറുക്കാന്‍... മോഷണം നടത്തിയത് തിരുട്ട് ഗ്രാമത്തിലെ കള്ളന്മാരെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം, യുവാവ് പിടിയില്‍
80 ലക്ഷം രൂപയുടെ സ്വര്‍ണമാണ് മോഷണം പോയത്
കൊല്ലം: പത്തനാപുരത്തെ സ്വകാര്യ ബാങ്കിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസില്‍ യുവാവ് പിടിയിലായി. പാടം സ്വദേശി ഫൈസൽ രാജാണ് പിടിയിലായത്.
മെയ് 16നാണ് പത്തനാപുരം ജനതാ ബാങ്കില്‍ മോഷണം നടന്നത്. 80 ലക്ഷം രൂപയുടെ സ്വര്‍ണമാണ് മോഷണം പോയത്. ബാങ്കിന്റെ ഓഫീസ് മുറിയില്‍ ഇലയിട്ട് ദേവന്റെ ചിത്രം, ശൂലം കുത്തിയ നാരങ്ങ, മഞ്ഞച്ചരട്, മദ്യം, മുറുക്കാന്‍ എന്നിവ ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നത്. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്.
ശാസ്ത്രീയമായ അന്വേഷണത്തിന് ഒടുവിലാണ് പാടം സ്വദേശി ഫൈസല്‍ രാജിനെ പൊലീസ് പിടികൂടി. മോഷ്ടിച്ച സ്വർണം അച്ചൻകോവിൽ വനത്തിലാണ് ഒളിപ്പിച്ചത്. പ്രതിയുമായി എത്തി പൊലീസ് ഇത് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതിനിടെ പണം നഷ്ടമായ ദുഃഖത്തിൽ സ്ഥാപനയുടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
Adjust Story Font
16