കൊടുവള്ളി പെട്രോൾ പമ്പിലെ കവർച്ചയിൽ ട്വിസ്റ്റ്; മോഷണം പോയത് മുക്കുപണ്ടം
ഇന്നലെയാണ് പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ ഷെൽഫില്‍ നിന്ന് 3000 രൂപയും മാലയും മോഷണം പോയത്
പ്രതീകാത്മക ചിത്രം
കോഴിക്കോട്: കൊടുവള്ളി പെട്രോൾ പമ്പിൽ നിന്നും മോഷണം പോയത് മുക്കു പണ്ടമാണെന്ന് പൊലീസ്. ബാഗിൽ ഉണ്ടായിരുന്നത് മുക്കുപണ്ടമായിരുന്നെന്നും ഇത് തനിക്ക് അറിയില്ലെന്നുമാണ് പരാതിക്കാരിയായ യുവതി പൊലീസിനോട് പറഞ്ഞത്.
കൊടുവള്ളി വെണ്ണക്കാടുള്ള പെട്രോൾ പമ്പിൽ ഇന്നലെയാണ് മോഷണം നടന്നത്. പമ്പിലെ ജീവനക്കാരുടെ ഷെൽഫില്‍ നിന്ന് നിന്ന് 3000 രൂപയും മാലയുമാണ് മോഷണം പോയത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 17 വയസുകാരനടക്കം രണ്ടുപേരെ പൊലീസ് പിടികൂടുകയും ചെയ്തു.
തന്‍റെ സ്വര്‍ണമാല മോഷണം പോയെന്ന് യുവതിയാണ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ബാഗിലുണ്ടായിരുന്ന സ്വർണമാല യുവതിയുടെ അമ്മ എടുത്തിരുന്നു. പകരം മുക്കുപണ്ടം അതിൽ വെക്കുകയായിരുന്നു. ഇക്കാര്യം യുവതിക്ക് അറിയില്ലായിരുന്നു. ഇതിനാലാണ് സ്വർണമാല മോഷണം പോയതെന്ന് പരാതിപ്പെട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. അതേസമയം, മോഷണക്കേസിൽ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16