Quantcast

വെള്ളക്കരം വർധന ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ; ഒരു പരാതി പോലും ലഭിച്ചിട്ടില്ല: മന്ത്രി റോഷി അഗസ്റ്റിൻ

പുതിയ നിരക്കിൽ ഒരു കുടുംബത്തിന് വിവിധ സ്ലാബുകളിലായി ശരാശരി 250 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടിവരും.

MediaOne Logo

Web Desk

  • Published:

    6 Feb 2023 4:06 AM GMT

Roshi Augustin, Water Charge
X

Roshi Augustin

തിരുവനന്തപുരം: ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാണ് വെള്ളക്കരം വർധിപ്പിച്ചതെന്ന് ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.

ലിറ്ററിന് ഒരു പൈസയാണ് വെള്ളക്കരമായി കൂട്ടിയത്. ബജറ്റ് അവതരണ ദിവസം തന്നെയാണ് അതിൽ ഉൾപ്പെടുത്താതെ വെള്ളക്കരം വർധിപ്പിച്ചത്. വെള്ളക്കരം വർധിപ്പിക്കുന്നത് മന്ത്രിസഭയിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം. പുതിയ നിരക്കിൽ ഒരു കുടുംബത്തിന് വിവിധ സ്ലാബുകളിലായി ശരാശരി 250 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടിവരും.

TAGS :

Next Story