ഔദ്യോഗിക വാഹനം വെഞ്ചിരിച്ച് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍
സത്യപ്രതിജ്ഞക്ക് ശേഷം ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ പള്ളിയില്‍വെച്ച് ഇടവക വികാരിയാണ് വാഹനം വെഞ്ചിരിച്ചത്
ഔദ്യോഗിക വാഹനം വെഞ്ചിരിച്ച് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇന്നലെ സത്യപ്രതിജ്ഞക്ക് ശേഷം ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ പള്ളിയില്‍വെച്ച് ഇടവക വികാരിയാണ് വാഹനം വെഞ്ചിരിച്ചത്.
നേരത്തെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് റോഷി അഗസ്റ്റിൻ, തന്റെ കടപ്പാട് കെ.എം മാണിയോടുള്ള കടപ്പാട് പറഞ്ഞിരുന്നു. പ്രതിസന്ധികളില്‍ കൈവിടാത്ത എല്‍.ഡി.എഫ് സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ വിശ്വാസമാണ് ഈ തുടര്‍ഭരണമെന്നും റോഷി അഗസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
"പുതിയ ചുവടുവെയ്പ്പുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ഈ സര്‍ക്കാരിലെ ഒരു മന്ത്രിയായി എന്നെ തീരുമാനിച്ചിരിക്കുന്നതില്‍ മുന്നണിയോടും കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയോടുമുള്ള നന്ദി അറിയിക്കുന്നു. പ്രതിസന്ധികളില്‍ കൈവിടാത്ത എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ വിശ്വാസമാണ് ഈ തുടര്‍ഭരണം. കേരള ജനതയുടെ വലിയ പിന്‍തുണയോടെ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ ഭാഗമാകുന്നതിലുള്ള അഭിമാനവും സന്തോഷവും പങ്കുവയ്ക്കുന്നു."
അഞ്ചാം തവണ ഇടുക്കിയില്‍ മത്സരത്തിനിറങ്ങിയപ്പോൾ രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളാണ് കടുത്ത മത്സരത്തിലും മുന്നണി മാറിയിട്ടും റോഷി അഗസ്റ്റിന്‍ തിളക്കമാർന്ന വിജയം സമ്മാനിച്ചത്. രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ച് യു ഡി എഫ് കോട്ടകളിൽ പോലും മികച്ച ഭൂരിപക്ഷം നേടാനായി.
Adjust Story Font
16