ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും; തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്‍റെ നടപടി വിവാദത്തില്‍
അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വിജിലൻസിന് പരാതി നൽകി.
എറണാകുളം തൃക്കാക്കര നഗരസഭ കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പണം വിതരണം ചെയ്ത സംഭവം വിവാദത്തിൽ. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വിജിലൻസിന് പരാതി നൽകി.
ചെയർപേഴ്സൺ അജിത തങ്കച്ചനാണ് ഓണക്കോടിക്കൊടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയത്.കൗൺസിലർമാർക്ക് ഓരോ അംഗങ്ങൾക്കും ഓണക്കോടിയോടൊപ്പമാണ് കവറിൽ 10,000 രൂപയും നൽകിയത്.നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. പണത്തിന്‍റെ ഉറവിടം വ്യക്തമാകാത്തതിനാല്‍ 18 കൗൺസിലർമാർ പണം തിരികെ നൽകി. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ചെയർപേഴ്സൻ ആയ അജിത തങ്കപ്പൻ ഭരണത്തിലേറിയത്.
അതേസമയം തൃക്കാക്കര നഗരസഭയില്‍ തന്നെ ആശാവർക്കർമാർക്ക് ഓണക്കോടി വിതരണം ചെയ്തതിൽ വിവേചനമുണ്ടെന്ന് കാണിച്ച് ആശാവർക്കർമാർ ഓണക്കോടി തിരിച്ചുനൽകി. 43 ആശാവര്‍ക്കര്‍മാരില്‍ ഒരാളെ മാത്രം ഒഴിവാക്കിയതാണ് കാരണം. 28ാം ഡിവിഷനിലെ ആശാ വര്‍ക്കര്‍ ശ്രീജയോടാണ് ഈ വിവേചനം കാണിച്ചത്. വ്യക്തിവൈരാഗ്യം കാരണം ഓണക്കോടി നല്‍കാത്തതെന്ന് ആശാ വര്‍ക്കര്‍മാര്‍ ആരോപിച്ചു.
Adjust Story Font
16