സിൽവർലൈൻ കൈപുസ്തകം അച്ചടിക്കാൻ ചിലവഴിക്കുക നാലര കോടി രൂപ; 50 ലക്ഷം കൈപുസ്തകം അച്ചടിക്കാനാണ് തീരുമാനം
ഒരു കോപ്പിക്ക് ഏഴ് രൂപ 65 പൈസ എന്ന നിരക്കായിരുന്നു എം.എം പബ്ലിക്കേഷൻ നിശ്ചയിച്ചത്
സിൽവർ ലൈൻ പദ്ധതിയുടെ പ്രചരണാർത്ഥം കൈപുസ്തകം അച്ചടിക്കാൻ ചിലവഴിക്കുന്നത് നാലര കോടി രൂപ. അൻപത് ലക്ഷം കൈപുസ്തകമാണ് സർക്കാർ അച്ചടിക്കാൻ ഉദ്ദേശിക്കുന്നത്. കൈപുസ്തകം അച്ചടിക്കാൻ എം.എം പബ്ലിക്കേഷൻ ലിമിറ്റഡിന് കരാർ നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
50 ലക്ഷം കൈപുസ്തകങ്ങൾ അച്ചടിക്കുന്നതിനായി സംസ്ഥാനത്തെ പബ്ലിക് റിലേഷൻ വകുപ്പ് നേരത്തെ ടെന്റർ ക്ഷണിച്ചിരുന്നു. ടെന്ററിൽ ഒൻപത് സ്ഥാപാനങ്ങളായിരുന്നു പങ്കെടുത്തിരുന്നത്. ഒൻപത് സ്ഥാപനങ്ങളിൽ നിന്ന് കൈപുസ്തകം അച്ചടിക്കുന്നതിനായി ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു കോട്ടയം ആസ്ഥാനാമാക്കിയുള്ള എം.എം പബ്ലിക്കേഷൻസ് രേഖപ്പെടുത്തിയത്.
ബാക്കിയുളള സ്ഥാപനങ്ങളെല്ലാം ആറ് കോടിക്ക് മുകളിലായിരുന്നു രേഖപ്പെടുത്തിയത്. ഒരു കോപ്പിക്ക് ഏഴ് രൂപ 65 പൈസ എന്ന നിരക്കായിരുന്നു എം.എം പബ്ലിക്കേഷൻ നിശ്ചയിച്ചത്. കെ റെയിലുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കുക എന്ന ലക്ഷ്യമാണ് കൈപുസ്തകം അച്ചടിച്ചിറക്കുന്നതിലൂടെ സർക്കാരിനുള്ളത്.
Adjust Story Font
16